ദുബായ് : അറ്റകുറ്റപ്പണിയുടെ ഭാഗമായി ദുബായിലെ അല്‍മക്തൂം പാലം വെള്ളിയാഴ്ചകളില്‍ അടച്ചിടുമെന്ന് ആര്‍ടിഎ അറിയിച്ചു. പുലര്‍ച്ചെ ഒന്നു മുതല്‍ രാവിലെ ഒന്‍പതു വരെ അഞ്ചു വെള്ളിയാഴ്ചകളിലാണ് അടച്ചിടുക. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ പുലര്‍ച്ചെ ഒന്ന് മുതല്‍ അഞ്ചു വരെ ഇതുവഴിയുള്ള ജല ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പതിവ് അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണമെന്ന് ആര്‍ടിഎ അറിയിച്ചു. ഈ സമയങ്ങളില്‍ മക്തൂം വഴിയുള്ള ഗതാഗതം ശിന്ദഗ ടണല്‍, ഗര്‍ഹൂദ് പാലം, ബിസിനസ് ബേ ക്രോസിങ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ തിരിച്ചുവിടും