E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മക്കയിലെ ടാക്സി മേഖല സ്വദേശിവത്കരിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

taxi-makkah
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മക്കയിലെ ടാക്സി സ്ഥാപനങ്ങളിലെ ജോലികൾസൗദി പൗരന്മാർക്ക് മാത്രമാക്കണമെന്ന് മക്കാ പ്രവിശ്യാ ആക്ടിങ് ഗവർണർ അബ്ദുല്ല  ബന്ദർ  രാജകുമാരൻ ആവശ്യപ്പെട്ടു. മക്കാ പ്രവിശ്യയിലെ തൊഴിൽ സ്വദേശിവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളികൾ  ഉൾപ്പെടെ ആയിരക്കണക്കിന് വിദേശി തൊഴിലാളികൾക്ക് പുതിയ തീരുമാനം ആഘാതമാകും.

ജിദ്ദയിലെ ഗവർണറേറ്റ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ തൊഴിൽ - സാമൂഹിക വികസന സഹമന്ത്രി അഹമ്മദ് സാലിഹ്  അൽഹുമൈദാൻ ഉൾപ്പെടെ ബന്ധപ്പെട്ട ഡിപ്പാർട്മെന്റ് പ്രതിനിധികളും സംബന്ധിച്ചു. മക്കയിൽ സീസൺ കാലങ്ങളിൽ പ്രത്യേകിച്ചും ടാക്സി  വാഹനങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകൾ നിർബന്ധമായും സ്വദേശികളായ യുവതി യുവാക്കൾക്ക് നീക്കി വയ്ക്കണമെന്ന്ആക്ടിങ് ഗവർണർ  നിർദേശിച്ചു. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയെന്ന ഉദ്യേശത്തോടെ മക്കാ  പ്രവിശ്യയിലെ പ്രദേശങ്ങളിൽ നടപ്പാക്കുന്ന  പരിപാടികളിൽ ഉൾപ്പെടുന്നതാണ് മക്കാ നഗരത്തിലെ ടാക്സി സ്വദേശിവത്കരണം.

സീസൺ കാലങ്ങളിലാണ് ടാക്സി തൊഴിലുകളുടെ സൗദിവത്ക്കരണം നിർബന്ധമാക്കുക എന്നുണ്ടെങ്കിലും മക്കയിൽ ഓഫ് സീസൺ എന്നത് വളരെ കുറഞ്ഞകാലം മാത്രമാണ് ഉണ്ടാവുക. രണ്ടര  മാസം ഹജ്  സീസണും റമസാനിലെ ഒരു മാസവും കഴിഞ്ഞാൽ മറ്റൊരു ഏഴു  മാസം ഉംറാ സീസൺ ആണ്. ഫലത്തിൽ ഈ മേഖലയുടെ സമ്പൂർണ സ്വദേശിവൽകരണമാവും സംഭവിക്കുക. എന്നാൽ ടാക്സി സ്ഥാപനങ്ങളിലെ  ഓഫീസ് ജോലികൾക്കു ഉപരിയായി ഡ്രൈവർ ഉൾപ്പെടെയുള്ള മറ്റു ടാക്സി തൊഴിലുകൾ സ്വദേശികൾക്കു ആകര്ഷകമാവുമോ  എന്നതിനെ ആശ്രയിച്ചിരിക്കും ഈ രംഗത്തെ സമ്പൂർണ തദ്ദേശശവൽക്കരനത്തിന്റെ വിജയം. വര്ഷങ്ങള്ക്കു മുമ്പ് സൗദി മുഴുക്കെ  ഇങ്ങിനെയൊരു നീക്കം നടത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായിരുന്നില്ല. 

സൗദിയിലെ ഓരോ പ്രവിശ്യകളിലും അതാതിടങ്ങളിലേയ്ക്ക് അനുയോജ്യമായ വിധത്തിലുള്ള തൊഴിൽ സ്വദേശിവത്കരണ പരിപാടികൾ  ആവിഷ്കരിച്ചു നടപ്പാക്കാനാണ് ഗവർമെന്റ് പുതുതായി ഉദ്യേശിക്കുന്നത്. ആഭ്യന്തര മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സംയുക്തമായി  ആവിഷ്കരിക്കുന്ന പ്രവിശ്യാ തദ്ദേശവത്കരണ തീരുമാനങ്ങൾ ഗ്രാമ - നഗരകാര്യ മന്ത്രാലയം, വാണിജ്യ - നിക്ഷേപ  മന്ത്രാലയം, പൊതുസുരക്ഷാ  വിഭാഗം, പാസ്പോര്ട്ട് ഡയറക്ടറേറ്റ് എന്നിവയുടെ കൂടി പങ്കാളിത്വത്തോടെയാണ് നടപ്പിലാക്കുക.

തൊഴിൽ - സാമൂഹിക വികസന സഹമന്ത്രി ആഹ്മെദ് സാലിഹ് അൽഹുമൈദാൻ പദ്ധതി അവതരിപ്പിച്ചു. ഓരോ പ്രദേശത്തെയും തൊഴിൽ സംവരണ പ്ലാനിനോട് അനുഗുണമായ തൊഴിൽ പരിശീലനം, പുനരധിവാസം, മറ്റു സപ്പോർട്ടിങ് നടപടികൾ എന്നിവയിൽ ബന്ധപ്പെട്ട സർക്കാർ വിഭാഗങ്ങളുടെ  ഏകോപനവും ലഭ്യമായ മാനവ വിഭവശേഷിയുടെ ഉചിതമായ വികസനവും പ്രോഗ്രാം ലക്ഷ്യമിടുന്നു.

   

പദ്ധതിയുടെ വിജയകരമായ പ്രയോഗവത്കരണത്തിനായി സൂപ്പർവൈസിങ് വിഭാഗവും എക്സിക്യൂട്ടീവ് വിഭാഗവും രൂപീകരിച്ചിട്ടുണ്ട്. പ്രവിശ്യാ   സ്വദേശിവത്കരണം സംബന്ധിച്ച മുൻഗണനാ ക്രമത്തോടെയുള്ള ആസൂത്രണം, നിർവഹണം, തുടർ നടപടികൾ, പരിശോധനകൾ, ലംഘനങ്ങളും  ക്രമക്കേടുകളും ഇല്ലെന്നു ഉറപ്പു വരുത്താനുള്ള നടപടികൾ എന്നിവയ്ക്കും രൂപം നൽകിയിട്ടുണ്ട്.