വാഹന രജിസ്ട്രേഷന് സ്ഥിരം കാര്‍ഡ് നല്കാന് അബുദാബി പൊലീസ് തീരുമാനിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
വര്‍ഷം തോറും പുതുക്കേണ്ട നിലവിലുള്ള കാര്‍ഡിന് പകരമാണ് കാലവധിയില്ലാത്ത പുതിയ കാര്‍ഡ് നല്‍കുന്നത്. സ്മാര്‍ട് സേവനത്തിലൂടെ വാഹന രജിസ്ട്രേഷന് നടപടികള്‍ എളുപ്പമാക്കാനും അതുവഴി ജനങ്ങളുടെ സംതൃപ്തിയുമാണ് ലക്ഷ്യമാക്കുന്നതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. കാറിന്റെ സാങ്കേതിക ക്ഷമത പരിശോധിക്കുക, ഇന്‍ഷൂറന്‍സ് പുതുക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വാഹന രജിസ്ട്രേഷന് കാലാവധി സംബന്ധിച്ച വിവരങ്ങള്‍ ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് വിഭാഗം കൈമാറും.
രജിസ്ട്രേഷന് കാലാവധിക്ക് ഒരു മാസം മുന്‍പുതന്നെ പുതുക്കിയ വിവരം ഉടമയെ എസ്എംഎസ് സന്ദേശം വഴി അറിയിക്കും. സേവനത്തിന് തടസം വരാത്ത രീതിയിലാണ് നടപടിക്രമങ്ങള്‍. സംശയ നിവാരണത്തിന് അബുദാബി പൊലീസിന്റെ വെബ്സൈറ്റ് വഴിയോ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.