യുഎഇയുടെ വികസനത്തിൽ മലയാളികളുടെ പങ്കിനെ പ്രശംസിച്ച് യുഎഇ സാംസ്കാരിക, വൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. സംസ്ഥാന തൊഴിൽ, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനുമായുള്ള കൂടികാഴ്ചയിലാണ് യുഎഇ മന്ത്രി കേരളത്തിലെ തൊഴിലാളികളുടെ വൈദഗ്ധ്യം എടുത്തുപറഞ്ഞത്.
തൊഴിൽ മേഖലയിൽ നൈപുണ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. അബുദാബിയിൽ നടക്കുന്ന വേൾഡ് സ്കിൽസ് സമ്മിറ്റിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. കേരളത്തിന്റെ സ്നേഹോപകാരമായി ആറന്മുള കണ്ണാടി മന്ത്രി ഷെയ്ഖ് നഹ്യാന് സമ്മാനിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർമാൻ ശശിധരൻ നായർ, എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടർ ശ്രീറാം വെങ്കട്ടരാമൻ, വ്യവസായി എം.എ.യൂസഫലി തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. യുഎഇ മനുഷ്യവിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് സഈദ് ഗൊബാഷുമായും മന്ത്രി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും.