E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

16,000 പേര്‍ക്ക് സദ്യ വിളമ്പി; ചരിത്രമായി ഐഎഎസ് ഓണാഘോഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ias-onam-1.jpg
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഷാര്‍ജ∙ പതിനാറായിരത്തോളം പേര്‍ക്ക് സദ്യ വിളമ്പിയ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം ചരിത്ര സംഭവമായി. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീമിന്റെ അധ്യക്ഷതയില്‍ എ.സമ്പത്ത് എം.പി.ഉദ്ഘാടനം ചെയ്തു. കെ.മുരളീധരന്‍ എംഎല്‍എ, ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍, കെ.മധു, സയ്യിദ് മുഹമ്മദ് ഉമര്‍, കാസർകോട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെ.പി.കുഞ്ഞിക്കണ്ണന്‍, പി.വി.ചന്ദ്രമോഹന്‍, മാത്തുക്കുട്ടി, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ പ്രമോദ് മഹാജന്‍, ആന്റണി ജോസഫ് എന്നിവര്‍ സംബന്ധിച്ചു.

പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കൊച്ചു കൃഷ്ണന്‍, ഇടവന മുരളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീര്‍ കോണ്‍സല്‍ ജനറല്‍ വിപുലിനു നല്‍കി എ.സമ്പത്ത് എംപി പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ വി.നാരായണന്‍ നായര്‍ എന്നിവർ പ്രസംഗിച്ചു. മാവേലി,താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരിമേളം, തെയ്യം,ദഫ് മുട്ട്, ഒപ്പന, പുലികളി, വിവിധ കേരളീയ കലാരൂപങ്ങള്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സ്‌കൗട്ട്‌സിന്റെ ബാൻഡ് മേളം  എന്നിവ അരങ്ങേറി.   

ഷാര്‍ജ ഭരണാധികാരി ഡോ.ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തില്‍ അസോസിയേഷന്‍ പ്രതിനിധി സംഘത്തെ നയിച്ച പ്രസിഡന്റ് അഡ്വ.വൈ.എ.റഹീമിനെ മാനേജിങ് കമ്മിറ്റി അംഗങ്ങളും മുന്നണി പ്രവര്‍ത്തകരും ചേര്‍ന്ന് ആദരിച്ചു. മുന്‍ കേന്ദ്ര മന്ത്രി കെ.വി.തോമസ് എംപി, പത്മജ വേണു ഗോപാല്‍, ആര്‍.പി.മുരളി, പി.ജെ.ജോണ്‍സണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.  

പൂക്കള മത്സരത്തില്‍ പ്രിയദര്‍ശിനി ഷാര്‍ജ ഒന്നാം സ്ഥാനം നേടി. ശക്തി കാസര്‍ക്കോട്, മഹാത്മാഗന്ധി കള്‍ച്ചറല്‍ ഫോറം ഷാര്‍ജ എ്ന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഓണച്ചന്തയില്‍ ജൈവ കര്‍ഷകനായ സുധീഷ് ഗുരുവായൂര്‍ ഇന്ത്യന്‍ അസോസിയേഷനുമായി ചേര്‍ന്ന് 1500ലേറെ കറിവേപ്പ് തൈകള്‍ സൗജന്യമായി വിതരണം ചെയ്തത് ശ്രദ്ധേയമായി. യുഎഇയിലെ എഴുത്തുകാരുടെ അടക്കമുള്ള പുസ്തകങ്ങളുടെ വിൽപന സ്റ്റാളുമൊരുക്കിയിരുന്നു.