പറക്കുന്ന ബൈക്കും ടാക്സിയും ലോകത്തിന് പരിചയപ്പെടുത്തി ജൈടെക്സ് സാങ്കേതിക വാരത്തിന് തുടക്കം. സ്മാർട്ട് യുഎഇ സമ്മാനിക്കുന്ന പുതിയ വിസ്മയങ്ങളാണ് വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന ജൈടെക്സ് സാങ്കേതിക വാരത്തിലെ കാഴ്ചകൾ.
അത്യാഹിത ഘട്ടങ്ങളില്‍ പറന്നെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹോവര്‍ സര്‍ഫ് ബൈക്ക് ആണ് ഇത്തവണത്തെ പ്രധാന ആകർഷണം. പിടികിട്ടാപ്പുള്ളികളെയും ലഹരി, സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്തുന്നവരെയും പിന്തുടര്ന്ന് പിടികൂടുന്ന റോബോട്ടിക് ടോയ് കാറും ജൈടെക്സിൽ ദുബായ് പൊലീസ് അവതരിപ്പിക്കുന്നു. അശ്രദ്ധയോടെ വാഹനമോടിക്കുന്നവരെ കയ്യോടെ പിടികൂടുന്ന സ്മാര്‍ട്ട് മോട്ടോര്‍ ബൈക്കും പ്രദർശനത്തിലുണ്ട്.
ഡ്രൈവറില്ലാതെ രണ്ടു പേർക്ക് കയറാവുന്ന വോളോകോപ്റ്ററെന്ന പറക്കും ടാക്സിയാണ് മറ്റൊരു ആകർഷണം. യാത്രക്കിടെ വോളോകോപ്റ്റര്‍ കേടായാലും സുരക്ഷിതമായി നിലത്തിറക്കാം. 2072ല്‍ ദുബായ് എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന ഫ്യൂച്ചര്‍ ലൈവും സന്ദർശകർക്ക് വിസ്മയമാകുന്നു.