E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ജൈറ്റെക്സ് സാങ്കേതിക വാരം: സർക്കാരിന്റെ പുതിയ സ്മാർട് സേവനങ്ങളും പ്രദർശനത്തിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gulf-news-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുത്തൻ സാങ്കേതികവിദ്യയുടെയും നൂതന ആശയങ്ങളുടെയും സംഗമവേദിയായ ജൈറ്റെക്സ് സാങ്കേതിക വാരത്തിൽ ജനജീവിതം കൂടുതൽ സുഗമമാക്കുന്ന പുതിയ സ്മാർട് സേവനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ പ്രദർശിപ്പിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഇന്നുമുതൽ 12 വരെ നടക്കുന്ന സാങ്കേതിക വാരത്തിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) ദുബായ് ഇന്റഗ്രേറ്റഡ് മൊബിലിറ്റി ട്രാൻസ്പോർട് പ്ലാറ്റ്ഫോം, സ്മാർട് പെഡസ്ട്രിയൻ ക്രോസിങ് സിഗ്നൽ, രണ്ടു സീറ്റുള്ള ഓട്ടോണമസ് എയർടാക്സി, ദുബായ് ഡ്രൈവ് ആപ്, കസ്റ്റമേഴ്സ് ലോയൽറ്റി പ്രോഗ്രാം തുടങ്ങിയവ പ്രദർശിപ്പിക്കും.

 ഇന്റഗ്രേറ്റഡ്  മൊബിലിറ്റി പ്ലാറ്റ്ഫോം

ദുബായിലെ ഗതാഗത സൗകര്യങ്ങളെ ഒരുമിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് മൊബിലിറ്റി പ്ലാറ്റ്ഫോം സാങ്കേതിക വാരത്തിൽ ഉദ്ഘാടനം ചെയ്യും. ദുബായിലെ യാത്രാസൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഒരു സ്മാർട് ആപ് വഴി ലഭ്യമാക്കാനും ഈ സംവിധാനം പ്രയോജനപ്പെടും. മെട്രോ, ട്രാം, ബസ്, വാട്ടർബസ്, ടാക്സികൾ എന്നിവയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സംയോജിത പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.

 കൂടാതെ, ഇ–ഹെയ്ൽ, യൂബർ, കരീം തുടങ്ങിയ സേവനങ്ങളുമായി ഏകോപനവും ഇതുവഴി സാധ്യമാകും. ഭാവിയിൽ ലിമോസിൻ, പാം മോണോറെയിൽ, ദുബായ് ട്രോളി എന്നിവയും ഉൾപ്പെടുത്തും.  ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച സ്മാർട് നഗരമായി വികസിപ്പിക്കുകയെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ലക്ഷ്യത്തിനോടു ചേർന്നുള്ള നടപടികളാണ് ആർടിഎ സ്വീകരിക്കുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യുട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. 

എയർ ടാക്സി 

വോൾകോപ്റ്റർ നിർമിച്ച രണ്ടു സീറ്റുള്ള ഓട്ടോണമസ് എയർ ടാക്സി (എഎടി) ജൈറ്റെക്സിൽ പ്രദർശിപ്പിക്കും.  ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ എഎടിയുടെ ആദ്യ പരിശീലന  പറക്കൽ നടത്തിയിരുന്നു.     

സ്മാർട് ക്രോസിങ് റോഡ് മുറിച്ചുകടക്കാനായി, സെൻസറുകളുടെ സഹായത്തോടെ കാൽനടക്കാരുടെ സാന്നിധ്യം മനസ്സിലാക്കി സിഗ്നൽ ശൃംഖലയുമായി ഏകോപനം നടത്തുന്ന സ്മാർട് സംവിധാനമാണിത്. നടപ്പാതയിലെ കാൽനടക്കാരുടെ നീക്കം കൃത്യമായി മനസ്സിലാക്കുന്നതിനൊപ്പം സിഗ്നലിൽ സമയം ക്രമപ്പെടുത്താനും ഈ സംവിധാനം വഴി കഴിയും. മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. 

ദുബായ് ഡ്രൈവ്

ആർടിഎയുടെ ഡ്രൈവേഴ്സ് ആൻഡ് വെഹിക്കിൾസ് ആപ്പിന്റെ പരിഷ്കരിച്ച പതിപ്പായ ദുബായ് ഡ്രൈവ് പ്രദർശിപ്പിക്കും. സാലിക് സേവനവും ബന്ധിപ്പിച്ചിട്ടുണ്ടെന്നതാണു പ്രത്യേകത. ആർടിഎ കസ്റ്റമർ സർവീസ് ജീവനക്കാരുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്.

 പാർക്കിങ് ഫീസ് ഇടപാടുകൾ, സാലിക് ടോപ് അപ്, ട്രാഫിക് പിഴ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയും ഇതുവഴി അറിയാം. പെട്രോൾ വില നിരക്ക് അറിയാനും വാഹന റജിസ്ട്രേഷൻ, ലൈസൻസ് തുടങ്ങിയവ പുതുക്കാനും ഇതുവഴിയാകും. ഇതുകൂടാതെ, ആർടിഎയുടെ സ്മാർട് പദ്ധതികളും ജൈറ്റെക്സിൽ പ്രദർശിപ്പിക്കുന്നുണ്ട്.