E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:45 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ വീസാ കാലാവധി കുറച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

​​റിയാദ് ​: സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ വീസാ കാലാവധി ഒരു വര്‍ഷമാക്കി കുറച്ചു. സര്‍ക്കാര്‍ ജോലിക്കാരുടെയും വീട്ടുജോലിക്കാരുടെയും വീസാ കാലാവധി രണ്ടു വര്‍ഷമായി തുടരും. പുതിയ തീരുമാനം മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സാരമായി ബാധിക്കും.

വിദേശ ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് വീസാ കാലാവധി രണ്ടില്‍നിന്ന് ഒരു വര്‍ഷമാക്കി കുറച്ചതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോക്ടര്‍ അലി ബിന്‍ നാസര്‍ അല്‍ ഗഫീസ് വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന വീസകളെയും ഗാര്‍ഹിക തൊഴിലാളികളെയും പുതിയ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

സ്വകാര്യ മേഖലയില്‍ സൗദിവല്‍കരണം പ്രോത്സാഹിപ്പിച്ച് സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലക്ക് അനുവദിച്ച വീസകളില്‍ 29 ശതമാനം കുറവുണ്ടായി. 2016ല്‍ 14 ലക്ഷം വീസകളാണ് ഈ വിഭാഗത്തിന് അനുവദിച്ചത്. 2015ല്‍ 19.7 ലക്ഷവും. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അനുവദിച്ച വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണത്തില്‍ മൂന്നു ശതമാനം കുറവുണ്ട്.  

കഴിഞ്ഞ വര്‍ഷം 82.5 ലക്ഷം വര്‍ക്ക് പെര്‍മിറ്റുകളും അനുവദിച്ചിരുന്നു. തൊഴില്‍ വീസയുടെയും വര്‍ക്ക് പെര്‍മിറ്റുകളുടെയും എണ്ണവും കാലാവധിയും കുറയ്ക്കുന്നത് ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ തൊഴില്‍ സാധ്യതയ്ക്ക് മങ്ങലേല്‍ക്കും. കൂടുതല്‍ ശമ്പളം നല്‍കി സ്വദേശികളെ നിയമിക്കാ‌ന്‍ പ്രവാസി സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാകുമ്പോള്‍ നിലനില്‍പ് തന്നെ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് ചെറുകിട സ്ഥാപന ഉടമകള്‍.​​