E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താൻ ദുബായ് കിരീടാവകാശിയുടെ ഫിറ്റ്നസ് ചലഞ്ച്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താൻ ദുബായ് കിരീടാവകാശിയുടെ ഫിറ്റ്നസ് ചലഞ്ച്. ദുബായ് സ്പോർട്സ് കൗൺസിൽ അംഗം കൂടിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് 30 x 30 പദ്ധതിമായി രംഗത്ത് എത്തിയത്. 

ഈ മാസം 20 മുതൽ നവംബർ 18 വരെ ഒരു മാസമെങ്കിലും അര മണിക്കൂർ വീതം വ്യായാമം ചെയ്യാനാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. ദുബായിയെ ലോകത്തെ ഏറ്റവും ആരോഗ്യമുള്ള നഗരമാക്കി മാറ്റുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തു. നടത്തം, കായിക മത്സരങ്ങൾ, ആരോഗ്യ പരിപാലന പരിപാടികൾ, എയറോബാറ്റിക്സ്, ഫുട്ബോൾ, യോഗ, സൈക്ലിങ് തുടങ്ങിയ ഇനങ്ങളിൽ പൊതുജനങ്ങൾ ഏർപ്പെടണമെന്നും അഭ്യർഥിച്ചു. ദുബായ് ഫിറ്റ്നസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഈ മാസം 20നും 21നും ദുബായ് സഫാ പാർക്കിൽ വാരാന്ത്യ ഫിറ്റ്നസ് കാർണിവൽ നടത്തും. കായിക താരങ്ങൾ, പ്രചോദന രംഗത്തെ വിദഗ്ധർ, ആരോഗ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. ദുബായ് കളർ റൺ, ദുബായ് മാസ്സ് സ്വിം, ദുബായ് സ്കൂൾസ് ഫിറ്റ്നസ് ഗെയിംസ് എന്നിവയും നടക്കും. താല്‍പര്യമുള്ളവര്‍ www.dubaifitnesschallenge.com http:/www.dubaifitnesschallenge.com വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.