റാസൽഖൈമയിൽ വാഹനാപകടത്തെ തുടർന്ന് രണ്ട് ഇന്ത്യൻ ഡ്രൈവർമാരുടെ ജീവൻ രക്ഷിച്ച സ്വദേശി വനിത ജവഹർ സൈഫ് അൽ കുമൈത്തിക്ക് ഇന്ത്യയുടെ ആദരം. ഇന്ത്യൻ എംബസിയും ഗാന്ധിസാഹിത്യ വോദിയും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷപരിപാടിയിൽ ജവഹറിനെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി ആദരിച്ചു. സുധീർകുമാർ ഷെട്ടി, ഖാലിദ് അൽ ദൻഹാനി, ലുബ്ന ഖാസിം എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം റാസൽഖൈമയിലായിരുന്നു ജവഹറിൻ്റെ ധീര പ്രവൃത്തി. ട്രക്കുകൾ കൂട്ടിയിച്ച് തീ പിടിച്ചതിനെ തുടർന്ന് വസ്ത്രത്തിൽ തീ പടർന്ന് ഒാടിയ ഹർക്രീത് സിങ് എന്ന ഇന്ത്യക്കാരനെയും രണ്ടാമത്തെ ട്രക്കിലെ ഡ്രൈവറായ ഇന്ത്യക്കാരനെയും പർദ ഉപയോഗിച്ച് തീ കെടുത്തി ജവഹർ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവം ലോക ശ്രദ്ധ നേടിയിരുന്നു.