E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:09 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഇന്ത്യയ്ക്ക് വെളിയിലുള്ള എയര്‍ ഇന്ത്യയുടെ ആദ്യ മെയിന്‍റനന്‍സ് കേന്ദ്രം ഷാര്‍ജയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയ്ക്ക് വെളിയിലുള്ള എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ് മെയിന്‍റനന്‍സ് കേന്ദ്രം ഷാര്‍ജ സെയ്ഫ് സോണില്‍ ആരംഭിച്ചു. പുലര്‍ച്ചെ ഷാര്‍ജയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ എന്ത്യാ വിമാനം അറ്റകുറ്റപ്പണി നടത്തിക്കൊണ്ടായിരുന്നു ഉദ്ഘാടനം. 

എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെയും ലൈന്‍ മെയിന്‍റനന്‍സാണ് ഷാര്‍ജയിലെ കേന്ദ്രത്തില്‍ നടത്തുക. പിന്നീട് ജെറ്റ് എയര്‍വെയ്സ് ഉള്‍പെടെ ഇന്ത്യയിലെ മറ്റു സ്വകാര്യ വിമാനങ്ങളുടെ സേവനവും ഏറ്റെടുക്കും. ഭാവിയില്‍ ഷാര്‍ജയില്‍ സര്‍വീസ് നടത്തുന്ന വിദേശ എയര്‍ലൈനുകളുടെ സര്‍വീസും ലക്ഷ്യമിടുന്നു. 

പ്രീ-ഫ്ളൈറ്റ് ഇന്‍സ്പെക്ഷന്‍, സ്നാഗ് റെക്ടിഫിക്കേഷന്‍ തുടങ്ങി അഞ്ചു സേവനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. 40 മിനിറ്റുകൊണ്ട് ഒരു വിമാനത്തിന്‍റെ സര്‍വീസ് പൂര്‍ത്തിയാക്കും. നാലു സാങ്കേതിക വിദഗ്ധരാണ് നിലവിലുള്ളത്. കൂടുതല്‍ എന്‍ജിനീയര്‍മാരെ ഉള്‍പെടുത്തി കേന്ദ്രം വിപുലീകരിക്കുന്നതോടെ വിമാന അറ്റകുറ്റപ്പണി പൂര്‍ണമായും ഇവിടെ ചെയ്യാനാവും. റാസല്‍ഖൈമയിലും വൈകാതെ സേവന കേന്ദ്രം തുടങ്ങും.