വമ്പന്‍ ഓഫറുകളും അപ്രതീക്ഷിത സമ്മാനങ്ങളുമായി ദുബായ് നിവാസികളെ ആകര്‍ഷിക്കുകയാണ് ജൈടെക്സ് ഷോപ്പര്‍. ഐ ഫോണ്‍ എട്ട് ഉള്‍പെടെ ഏറ്റവും പുതിയ ഇലക്ട്രോണിക് ഉല്പന്നങ്ങളാണ് വ്യാപാരമേളയെ സമ്പന്നമാക്കുന്നത്.
നൂതന സാങ്കേതിക വിദ്യകളുടെ വിസ്മയക്കാഴ്ചകളൊരുക്കിയ ജൈടെക്സ് ഷോപ്പറില്‍ താരമായത് ഐഫോണ്‍8 തന്നെ. ലഭ്യമായവ ശനിയാഴ്ചതന്നെ വിറ്റുപോയി. ഐഫോണിനായി നിരവധി പേര് എത്തുന്നുണ്ടെങ്കിലും വേണ്ടത്ര സ്റ്റോക്കില്ലാത്തത് ആവശ്യക്കാരെ നിരാശരാക്കി. വ്യാഴാഴ്ച വരെ കാത്തിരിക്കണമെന്നാണ് ഇടപാടുകാരുടെ വിശദീകരണം.
സാംസങിന്റെ ക്യു സ്മാര്‍ട്ട് ടിവിയും ദ് ഫ്രെയിം ടിവിയുമാണ് മറ്റൊരു ആകര്‍ഷണം. ഫോട്ടോ ഫ്രെയിമാണെന്ന് തോന്നുന്ന ടിവി മനുഷ്യന്റെ സാന്നിധ്യമറിഞ്ഞ് പ്രവര്‍ത്തിക്കും മികച്ച ദൃശ്യസുഖം പകരുന്നതാണ് ക്യൂ സ്മാര്‍ട്ട് ടിവി. ഇതുള്‍പെടെ ഏറ്റവും പുതിയ മോഡലുകള്‍ക്കൊപ്പം ലഭിക്കുന്ന ആകര്‍ഷക സമ്മാനങ്ങളിലാണ് ജനങ്ങളുടെ കണ്ണ്. സ്മാര്‍ട്ഫോണുകള്‍, ടാബ്ലറ്റുകള്, ലാപ്ടോപ്പുകള്, എച്ച്ഡി ടിവികള്‍, ക്യാമറകള്‍ എന്നിവയുടെ വിപുലമായ ശേഖരവുമുണ്ട്. 30 വരെ നീളുന്ന മേളയിലേക്ക് രാവിലെ 11 മുതല്‍ രാത്രി 11 വരെയാണു പ്രവേശനം.