E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരുക്ക്; കെട്ടിടവും വാഹനങ്ങളും തകർന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sharja-lpg-blast
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഷാർജ: വ്യവസായ മേഖല പത്തിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് സാരമായ പരുക്കേറ്റു. കെട്ടിടം ഭാഗികമായും ഒട്ടേറെ വാഹനങ്ങളും തകർന്നു. 

ഇന്ന്(വെള്ളി) രാവിലെ ഏഴോടെയായിരുന്നു സംഭവം. ഇരു നില കെട്ടിടത്തിലെ ഒന്നാം നിലയിലെ ഒരു അപാർട്മെൻ്റിലായിരുന്നു സ്ഫോടനമുണ്ടായത്. ഇവിടെയുണ്ടായിരുന്ന ഒരാൾ പുറത്തേയ്ക്ക് തെറിച്ചുവീണു. സാരമായ പരുക്കേറ്റ ഇയാളെ കുവൈത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകരുകയും വിള്ളലുണ്ടാവുകയും ചെയ്തു. 

കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന അ​ഞ്ച് വാഹനങ്ങൾ‌ക്ക് കെട്ടിടാവശിഷ്ടങ്ങൾ പതിച്ച് കേടുപാടുകൾ സംഭവിച്ചു. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കെട്ടിടത്തിലെ താമസക്കാരായ 77 പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. ഇതിൽ ഒൻപത് കുടുംബങ്ങളുമുണ്ടായിരുന്നു. 

ഇവർക്ക് പൊലീസും റെഡ് ക്രസൻ്റും താത്കാലിക താമസ സൗകര്യം നൽകി. വാതക ചോർച്ചയെ തുടർന്നായിരുന്നു സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ തിരിച്ചറിഞ്ഞതായി ഷാർജ പൊലീസ് ഫോറൻസിക് വിഭാഗത്തിലെ കേണൽ ആദിൽ അൽ മാസിമി പറഞ്ഞു.