E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മുഹറം അവധി: നാളെ പാർക്കിങ് സൗജന്യം;മെട്രോ, ബസ് സമയങ്ങളിൽ മാറ്റം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dubai-parking
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ് : മുഹറം അവധി പ്രമാണിച്ച് ദുബായിൽ നാളെ(വ്യാഴം) പാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റി(ആർടിഎ) അറിയിച്ചു. എന്നാൽ മൾട്ടി ലെവൽ പാർക്കിങ്ങുകള്‍ക്ക് ഇതു ബാധകമല്ല. ശനിയാഴ്ച മുതൽ പതിവുപോലെ പാർക്കിങ് ഫീസ് നൽകണം. ആർടിഎ കസ്റ്റമേഴ്സ് ഹാപ്പിനസ് സെൻ്ററുകൾക്ക് അവധിയായിരിക്കുമെന്ന് ആർടിഎ മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ മുആസ അൽ മർറി പറഞ്ഞു. 

മെട്രോ സമയക്രമത്തിലും മാറ്റമുണ്ട്. ചുവപ്പു ലൈൻ സ്റ്റേഷനുകൾ പുലർച്ചെ അഞ്ചര മുതൽ പിറ്റേന്ന് പുലർച്ചെ ഒന്നു വരെയാണ് പ്രവർത്തിക്കുക. പച്ച ലൈൻ സ്റ്റേഷനുകൾ പുലർച്ചെ 5.50 മുതൽ പിറ്റേന്ന് പുലർച്ചെ ഒന്നു വരെയും. ദുബായ് ട്രാം സർവീസ് രാവിലെ ആറര മുതൽ പിറ്റേന്ന് പുലർച്ചെ ഒന്നു വരെയാണ് പ്രവർത്തിക്കുക.

ബസ് സർവീസ് പുതുക്കിയ സമയക്രമം

പ്രധാന ബസ് സ്റ്റേഷനുകളായ ഗോള്‍‍ഡ് സൂഖ് പുലർച്ചെ അഞ്ച് മുതൽ പിറ്റേന്ന് പുലർച്ചെ ഒന്നുവരേയും അൽ ഗുബൈബ സ്റ്റേഷൻ പുലർച്ചെ അഞ്ച് മുതൽ അർധരാത്രി 12.10 വരെയും. സത് വ സ്റ്റേഷൻ പോലുള്ള സബ് സ്റ്റേഷനുകൾ പുലർച്ചെ അഞ്ച് മുതൽ രാത്രി 11.35 വരേയും പ്രവർത്തിക്കും. എന്നാൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന സി01 റൂട്ടിന് ഇൗ സമയക്രമം ബാധകമാകില്ല. 

ഖിസൈസ് സ്റ്റേഷനിൽ നിന്നുള്ള ബസുകൾ പുലർച്ചെ 4.30 മുതൽ അർധരാത്രി 12 വരെയും അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയാ സ്റ്റേഷൻ പുലർച്ചെ അഞ്ച് മുതൽ രാത്രി 11.30 വരേയും ജബൽ അലി സ്റ്റേഷൻ പുലർച്ചെ അഞ്ച് മുതൽ അർധരാത്രി 12 വരേയുമാണ് പ്രവർത്തിക്കുക.

മെട്രോയുമായി ബന്ധപ്പെട്ടുള്ള സ്റ്റേഷനുകളായ റാഷിദിയ്യ, മാൾ ഒാഫ് ദി എമിറേറ്റ്സ്, ഇബ്നു ബത്തൂത്ത, ബുർജ് ഖലീഫ, അബു ഹായിൽ, ഇത്തിസാലാത്ത് എന്നിവ പുലർ‌ച്ചെ അഞ്ച് മുതൽ അർധരാത്രി 12.20 വരേയുമാണ് പ്രവർത്തിക്കുക. 

അബ്ര 

പരമ്പരാഗത അബ്രയുടെ ദുബായ് ക്രീക്ക് സ്റ്റേഷനുകളായ ഗുബൈബ, അൽ സബ്ക, ബനിയാസ്, ദുബായ് ഒാൾഡ് സൂഖ് എന്നിവ ഉച്ചയ്ക്ക് 12 മുതൽ അർധരാത്രി 12 വരെയും ഷെയ്ഖ് സായിദ് സ്റ്റേഷൻ വൈകിട്ട് നാല് മുതൽ രാത്രി 11.30 വരേയും പ്രവർത്തിക്കും. ഡൗൺ ടൗൺ സ്റ്റേഷനായ അൽ ഖസ്ർ ഹോട്ടലിൽ നിന്ന് ദുബായ് മാളിലേയ്ക്കുള്ള ഇലക്ട്രിക് അബ്ര ഉച്ചയ്ക്ക് 12 മുതൽ രാത്രി 11.30 വരേയും മംസാറിൽ നിന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ അർധരാത്രി 12 വരേയും (വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ) ബുർജ് ഖലീഫ സ്റ്റേഷൻ വൈകിട്ട് ആറ് മുതൽ രാത്രി 11.30 വരേയും ജദ്ദാഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ നിന്നുള്ള ശീതീകരിച്ച അബ്ര പുലർച്ചെ ഏഴ് മുതൽ അർധരാത്രി 12 വരേയുമാണ് സർവീസ് നടത്തുക. എന്നാൽ, ഇതുമായി ബന്ധപ്പെട്ട മറ്റു സർവീസ് കേന്ദ്രങ്ങൾക്കെല്ലാം നാളെ അവധിയായിരിക്കും.