E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് ദുബായ് നഗരസഭ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാതയോരത്തും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് ദുബായ് നഗരസഭ. നഗര ശുചിത്വത്തിന് ഭംഗം വരുത്തുന്ന നിലയിലയില്‍ കിടക്കുന്ന വാഹനങ്ങളായിരിക്കും നീക്കം ചെയ്യുക 

സുസ്ഥിര നഗരം, വാഹന ശുചിത്വം എന്ന പ്രമേയത്തിലുള്ള എന്‍റെ വാഹനം ക്യാംപെയിന്‍റെ ഭാഗമായാണ് നടപടി. എമിറേറ്റിലെ എല്ലാ ഭാഗങ്ങളും പരിശോധിച്ച് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെകെട്ടും. സമൂഹത്തില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. ദുബായിലെ പ്രമുഖ കെട്ടിട നിര്‍മാതാക്കളും ക്യാംപെയിനുമായി സഹകരിക്കുന്നുണ്ട്. വാഹനങ്ങള്‍ പൊതു സ്ഥലത്ത് ഉപേക്ഷിക്കരുതെന്നും വൃത്തിയാക്കാത്ത നിലയില്‍ കുറേ ദിവസം ഒരിടത്ത് നിര്‍ത്തിയിടരുതെന്നും നഗരസഭ ഓര്‍മിപ്പിച്ചു. 

നിയമപരമായ നടപടി സ്വീകരിച്ച ശേഷം പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നഗരസഭയുടെ സ്ക്രാപ്പ് യാഡിലേക്ക് മാറ്റും. ഉപേക്ഷിക്കപ്പെട്ടതോ പൊടിപിടിച്ച നിലയിലോ കണ്ടെത്തുന്ന വാഹനങ്ങളില്‍ മുന്നറിയിപ്പ് നോട്ടീസ് പതിക്കും. 15 ദിവസത്തിനകം വൃത്തിയാക്കുകയോ എടുത്തുമാറ്റുകയോ ചെയ്യണമെന്നാണ് മുന്നറിയിപ്പ്. ഇങ്ങനെ ചെയ്യാത്ത വാഹനം കണ്ടുകെട്ടി യാഡിലേക്ക് മാറ്റും. മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് പിഴയടക്കാത്ത വാഹനങ്ങള്‍ ലേലം ചെയ്യുമെന്നും നഗരസഭ വ്യക്തമാക്കി.