ഷാർജയിൽ ഡ്രൈവിങ് ലൈസൻസുമായുള്ള ബന്ധപ്പെട്ട അപേക്ഷകൾ ഇനി ഓൺലൈൻ വഴി മാത്രം. സ്മാർട് സേവനങ്ങൾ വ്യാപകമാക്കുന്നതിൻറെ ഭാഗമായാണ് പുതിയ പരിഷ്കാരം.
ഷാർജയിലെ പൊലീസ് സേവന കാര്യാലയങ്ങളിലായിരിക്കും ഓൺലൈൻ വഴിയുള്ള ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ സ്വീകരിക്കുക. ഇതനുസരിച്ചു പുതിയ ഡ്രൈവിങ് ലൈസൻസുകൾക്കും, ലൈസൻസ് പുതുക്കുന്നതിനുമുള്ള അപേക്ഷകൾ ആണ് ഓൺലൈൻ വഴി സ്വീകരിക്കുക. പുതിയ സംവിധാന പ്രകാരം ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ പൂർത്തിയായാൽ അക്കാര്യം അപേക്ഷകനെ മൊബൈൽ സന്ദേശം വഴി അറിയിക്കും. അപേക്ഷ സമർപ്പിച്ചു 48 മണിക്കൂറിനകം വിതരണത്തിന് നിശ്ചയിക്കപ്പെട്ട കമ്പനി അപേക്ഷകനു ലൈസൻസ് കൈമാറുമെന്നു അധികൃതർ അറിയിച്ചു.