E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

തീപ്പിടുത്തത്തില്‍ മലയാളിയുടെ കടകള്‍ കത്തിനശിച്ചു: രണ്ട് പേര്‍ക്ക് പരിക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

DJ2p1qaUEAMYoqP
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബില്‍ കണ്ണൂര്‍, തലശ്ശേരി സ്വദേശിയുടെ കാര്‍ ഡക്കറേഷന്‍ ആന്റ് ആക്‌സസറീസ് ഷോപ്പിന് തീപ്പിടിച്ചു. രണ്ട് പേര്‍ക്ക് സാരമല്ലാത്ത പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ വ്യക്തമാക്കി. പിറകുവശത്ത് പ്രവര്‍ത്തിച്ചിരുന്ന കടകളില്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. 

സര്‍വ്വീസിനെത്തിയ കാര്‍  ഉള്‍പ്പടെ രണ്ട് ഷട്ടറുകളോടെ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. രണ്ട് കടകള്‍ക്കാണ് തീപ്പിടിച്ചത്. സംഭവ കാരണം വ്യക്തമല്ല.

അതേസമയം, മറ്റൊരു സംഭവത്തില്‍ ബറകയില്‍ താമസ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് മുറിയില്‍ കുടുങ്ങിക്കിടന്ന അഞ്ച് പേരെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. പുക ശ്വസിച്ച് പ്രയാസം അനുഭവപ്പെട്ടിരുന്ന ഇവരെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അധിവേഗം രക്ഷപ്പെടുത്തി. പ്രാഥമിക ചികിത്സ ലഭ്യമാക്കിയതായും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മബേലയില്‍ വിദേശികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം ആറ് തീപ്പിടിത്തങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സുഹാര്‍, ബിദ, അല്‍ ഖൂദ്, സീബ്, ബഹ്‌ല എന്നിവിടങ്ങളിലാണ് തീപ്പിടുത്തമുണ്ടായത്.