തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകള്‍ ഞായറാഴ്ച മുതല്‍ അബുദാബി ബനിയാസ് പാലത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക്. അപകടം കുറച്ച് ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം അറിയിച്ചു.
തിരക്കുള്ള സമയങ്ങളില്‍ പ്രദേശത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനാണിത്. ഇതോടൊപ്പം എട്ട് പുതിയ ട്രാഫിക് സിഗ്നലുകളും സ്ഥാപിച്ചിട്ടുണ്ട്. തൊഴിലാളികളെ കൊണ്ടുപോകുന്ന സ്വകാര്യ കമ്പനി ബസ് ഡ്രൈവര്‍മാര്‍ പുതിയ നിയമം പാലിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. ഇത്തരം ബസുകള്‍ ഞായറാഴ്ച മുതല്‍ മഫ്റഖിലെ അബുദാബി-അല്‍ഐന്‍ ഹൈവേ വഴിയാണ് പോകേണ്ടത്. വര്‍ക്കേഴ്സ് സിറ്റിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇത് സഹായകമാകും. നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാലു ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷയെന്ന് അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റിലെ ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ സാലിം അബ്ദുള്ള ബിന്‍ ബറക് അല്‍ ദാഹിരി പറഞ്ഞു.