E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗതാഗത നിയമലംഘകരെ പിടികൂടാന്‍ ഷാര്‍ജയില്‍ സഞ്ചരിക്കുന്ന ക്യാമറകള്‍ വ്യാപകമാക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗതാഗത നിയമലംഘകരെ പിടികൂടാന്‍ ഷാര്‍ജയില്‍ സഞ്ചരിക്കുന്ന ക്യാമറകള്‍ വ്യാപകമാക്കുന്നു. മലീഹ റോഡ്, ദൈദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡുകളിലാണ് താല്‍ക്കാലിക ക്യാമറകള്‍ വ്യന്യസിക്കുക. 

യാത്രക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് നിയമം കര്‍ശനമാക്കുന്നത്. അമിത വേഗവും മതിയായ അകലം പാലിക്കാതെ വാഹനം ഓടിക്കുന്നവരെയും പിടികൂടാനാണ് പ്രധാനമായും ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുക. നിശ്ചിത വേഗപരിധിക്ക് താഴെ വാഹനമോടിക്കുന്നതുള്‍പെടെ മറ്റു നിയമലംഘനങ്ങളും പകര്‍ത്തും. അനുവദിച്ച സമയങ്ങളിലും ലെയ്നിലും അല്ലാതെ ഓടിക്കുന്ന വലിയ വാഹനങ്ങളുടെ നിയമലംഘനവും രേഖപ്പെടുത്തും. നടപ്പാതയിലൂടെ വാഹനമോടിക്കുന്നവരും കുടുങ്ങും. ഒരേസമയം ഇരു ദിശകളിലെയും ഒന്നിലധികം ലെയ്നുകളിലെ നിയമ ലംഘനങ്ങള്‍ പകര്‍ത്തി അപ്പപ്പോള്‍ പൊലീസിന് കൈമാറും. അപകടവും മരണവും കുറച്ച് ഗതാഗത സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയ്ഫ് അല്‍ സിരി അല്‍ ഷംസി പറഞ്ഞു. കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മലീഹ റോഡ്, അല്‍ഇത്തിഹാദ് റോഡ്, ദെയ്ദ് റോഡ്, എമിറേറ്റ്സ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡുകളിലാണ് നിരീക്ഷണം ശക്തമാക്കുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നുണ്ടെന്നും അല്‍ ഷംസി കൂട്ടിച്ചേര്‍ത്തു.