ഒമാനില്‍ അഞ്ചാംപനിക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാംപെയിന്റെ രണ്ടാം ഘട്ടം ശനിയാഴ്ച അവസാനിക്കും. 20നും 35നുമിടയിൽ പ്രായമുള്ള സ്വദേശികളും വിദേശികളും എത്രയും വേഗം കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയെ പ്രതിരോധിക്കുന്ന എം.എം.ആർ വാക്സിനേഷൻ ആണ് നൽകുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. പദ്ധതിയിൽ ജനപങ്കാളിത്തം വർധിപ്പിക്കുക ലക്ഷ്യമിട്ട് വ്യാപക ബോധവത്കരണവും നടന്നുവരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴിയും മൊബൈൽ സേവനദാതാക്കൾ വഴിയും ക്യാംപയിൻ നടത്തിയ ക്യാംപയിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവരെ അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി വാക്സിനേഷൻ സ്വീകരിക്കണമെന്ന് ആരോഗ്യമാത്രാലയം അറിയിച്ചു.