അബുദാബി : യുകെ, യൂറോപ്യൻയൂണിയൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന റസിഡൻസ് വീസയുള്ള ഇന്ത്യക്കാർക്ക് ഒാൺഅറൈവൽ വീസ നൽകാൻ തീരുമാനം. യുഎഇ വൈസ് പ്രസിൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ഇന്ന്(ബുധൻ) ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇൗ തീരുമാനം കൈക്കൊണ്ടത്.
യുഎസ് വീസയോ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യക്കാർക്കും ഇൗ വർഷം ആദ്യത്തിൽ യുഎഇ ഒാണ് അറൈവൽ വീസ അനുവദിച്ചിരുന്നു. യുഎഇയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിൻ്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉപകരിക്കുമെന്നാണ് പ്രതീക്ഷ. ആഗോള വിനോദസഞ്ചാര കേന്ദ്രത്തിന്റേയും സാമ്പത്തികമേഖലയുടേയും 'ഹബ്' ആയാണ് യുഎഇ അറിയപ്പെടുന്നത്.