മസ്കത്തിനടുത്ത് ഗുബ്രയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് കൊല്ലം സ്വദേശി മരിച്ചു. പവര്‍ പ്ലാന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ വെളവൂര്‍കോണം സ്വദേശി സജുമോന് ആണ് മരിച്ചത്. അവധി ആയതിനാല്‍ മുറിയില്‍ നിന്ന് കെട്ടിടത്തിന്റെ മുകളിലെത്തിയ സജുമോന് കാല്ത്തെന്നെ താഴേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചിരുന്നു. റോയല്‍ ഒമാന്‍ പോലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു.
Advertisement