E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തിൽ സ്വകാര്യ സ്കൂളുകളിൽ ഫീസ് വർധനയ്ക്ക് അനുമതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുവൈത്തിൽ സ്വകാര്യ സ്കൂളുകളിൽ മൂന്ന് ശതമാനം ഫീസ് വർധനയ്ക്ക് മന്ത്രിസഭയുടെ അനുമതി. ഈ അധ്യയന വർഷം മുതൽ ഫീസ് വർധന നടപ്പിലാക്കും. 

വിദ്യാലയങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങൾ പരിശോധിച്ച ശേഷമാണ് ഫീസ് വർധിപ്പിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകിയത്. എന്നാൽ ഫീസ് ഘടനയുടെ കാര്യത്തിൽ സ്വകാര്യ വിദ്യാലയങ്ങൾ നിയമലംഘനം നടത്തുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കും. വരും വർഷങ്ങളിലെ ഫീസ് ഘടന അതാതു സമയങ്ങളിൽ അവലോകനവിധേയമാക്കിയ ശേഷം മാത്രമേ തീരുമാനിക്കൂ. നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സർക്കാർ അംഗീകരിച്ചതിലും കൂടുതൽ തുക ആവശ്യപ്പെടുന്ന വിദ്യാലയങ്ങൾക്കെതിരെ രക്ഷിതാക്കൾക്ക് നേരിട്ട് മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്. അധിക ഫീസ് ഈടാക്കുന്ന വിദ്യാലയങ്ങളുടെ ലൈസൻസ് പ്രസ്തുത അധ്യയനവർഷാവസാനത്തോടെ റദ്ദാക്കും. അധികമായി ഈടാക്കിയ തുക വിദ്യാലയം അതേസമയം രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടരുതെന്ന് പുതുതായി നിയമിതരായ അധ്യാപകർക്ക് വിദ്യാഭ്യസമന്ത്രാലയം മുന്നറിയിപ്പ് നൽകി. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അല്ലാതെ സമൂഹമാധ്യമങ്ങളുമായും ബന്ധപ്പെടരുത്. രാജ്യത്തിൻ‌റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്ന വംശീയത, വിഘടനവാദം തുടങ്ങിയ കാര്യങ്ങളിൽ നിന്നും അകന്നുനിൽക്കുകയും വേണമെന്നും മന്ത്രാലയം നിർദേശിച്ചു.