ഈ ഓണക്കാലത്ത് യുഎഇയിൽ വഞ്ചിപ്പാട്ടിൻറെ ഈണം തീർക്കുകയാണ് ഒരുസംഘം കലാകാരൻമാർ. യുഎഇയിലെ വിവിധ വേദികളിൽ സൌജന്യമായാണ് ഈ കലാകാരൻമാർ വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നത്.
യുഎഇയിൽ ഈ ഔണക്കാലത്തിന് വഞ്ചിപ്പാട്ടിൻറെ ഈണം കൂടിയുണ്ട്. ആറൻമുള വള്ളം കളിയുടെ ആവേശമാണ് ഈ വഞ്ചിപ്പാട്ടിൽ നിറയുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ളവരുണ്ട് ഈ കൂട്ടായ്മയിൽ..മാസങ്ങൾ നീളുന്ന കഠിനമായ പരിശീലനത്തിന് ശേഷമാണ് ഓണക്കാലത്ത് വഞ്ചിപ്പാട്ടുമായി ആസ്വാദകർക്ക് മുൻപിലെത്തുന്നത്.
യുഎഇയിലെ ആയിരത്തിലധികം വേദികളിൽ ഇവർ സൌജന്യമായി വഞ്ചിപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.