ബലി പെരുനാളിന് പിന്നാലെ ഓണം കൂടിയെത്തിയതോടെ ആഘോഷത്തിരക്കിലാണ് പ്രവാസി മലയാളികൾ. ഓണത്തിനു മുമ്പുള്ള ദിവസങ്ങൾ പെരുനാൾ അവധി ദിനമായതോടെ മാർക്കറ്റുകളിലും വലിയ തിരക്കനുഭവപ്പെട്ടു.
ഉത്രാടത്തിൻറെ ഉൽസാഹപ്പാച്ചിലിലാണ് മറുനാട്ടിലെ മലയാളികളും. ഓണക്കാലമായതു കൊണ്ടാകാണം, ഓണവിഭവങ്ങളൊരുക്കേണ്ട പച്ചക്കറികൾക്ക് ഇത് വിലക്കൂടുതലിൻറെ കാലമാണ്
ഓണത്തനിമയുള്ള കാഴ്ചകളൊരുക്കിയാണ് ഷോപ്പിങ് മാളുകൾ മലയാളികളെ വരവേൽക്കുന്നത്. ബാച്ചിലേഴ്സിന് ഹോട്ടലുകളിലെ ഓണസദ്യയാണ് ആശ്രയം. കേരള സാരികൾക്കും മുണ്ടുകൾക്കുമെല്ലാം ഓണക്കാലത്ത് ഡിമാൻഡ് കൂടിയിട്ടുണ്ട്.