ഗള്‍ഫില്‍ ബലി പെരുനാളിന് വിപുലമായ ഒരുക്കങ്ങള്‍. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദ് നമസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദൈവത്തിന്റെ ആഞ്യനുസരിച്ച് സ്വപുത്രനെ ബലിയര്‍പ്പിക്കാന്‍ തയാറായ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകളില്‍ ബലി പെരുനാള് ആഘോഷിക്കുകയാണ് പ്രവാസ ലോകം. ഗള്‍ഫ് രാജ്യങ്ങളെല്ലാം പെരുനാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. പുലര്‍ച്ചെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പെരുനാള് നമസ്കാരം.
ഈദ്ഗാഹുകളിലും പള്ളികളിലുമെല്ലാം നമസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലും ഗള്‍ഫ് രാജ്യങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചിട്ടുണ്ട് .പെരുനാളിനുള്ള അവസാന വട്ട ഒറുക്കങ്ങളിലാണ് വിശ്വാസ സമൂഹം. കടകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം പെരുനാള് തിരക്കാണ്. ദുബായ് അല്‍ ഖൂസിലെ അല്‍ മനാര്‍ ഈദ് ഗാഹില്‍ അബ്ദുസലാം മോങ്ങവും ഷാര്‍ജ ഈദ് ഗാഹില്‍ ഹുസൈന് സലഫിയും പെരുനാള് നമസ്കാരത്തിന് നേതൃത്വം നല്‍കും.