ദുബായിൽ പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കുകയാണ് പ്രമുഖ വിമാനക്കന്പനിയായ എമിറേറ്റ്സ്. എമിറേറ്റ്സിൻറെ ചരക്ക് സേവന വിഭാഗമായ എമിറേറ്റ്സ് സ്കൈ കാർഗോ ആണ് ദുബായ് വിമാനത്താവളത്തിൽ പൂക്കളമൊരുക്കിയത്.
പ്രവാസി മലയാളികളും ദുബായും തമ്മിലുള്ള ബന്ധത്തിൻറെ പ്രതീകമായിട്ടായിരുന്നു എമിറേറ്റ്സ് ഓണാഘോഷം ഒരുക്കിയത്. എമിറേറ്റ്സിൻറെ കാർഗോ വിമാനമായ റോസിയിലെ ക്യാപ്റ്റനും മറ്റും ജീവനക്കാരുമാണ് പൂക്കളമിട്ടത്. പ്രവാസി മലയാളികൾക്ക് പൂക്കളമിടാനുള്ള പൂവുകൾ മുതൽ സദ്യയ്ക്കുള്ള പച്ചക്കറികൾ വരെ കേരളത്തിൽ നിന്നാണ് എത്തിക്കുന്നത്. കഴിഞ്ഞ വർഷവും എമിറേറ്റ്സിലെ ജീവനക്കാർ ദുബായ് വിമാനത്താവളത്തിൽ സമാനമായ ആഘോഷം ഒരുക്കിയിരുന്നു.