E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കഅബാലയം; ഭൂമുഖത്തെ ആദ്യത്തെ ആരാധനാലയത്തെക്കുറിച്ച് ചിലത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kaba
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അല്ലാഹുവിനെ ആരാധിക്കാനായി ഭൂമുഖത്ത് ആദ്യമായി നിര്‍മിക്കപ്പെട്ട ആരാധനാലയം. ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങളും നബിവചനങ്ങളും ഖുര്‍ആനും മാത്രമല്ല, ബൈബിളും പഴയനിയമവും നല്‍കുന്ന ഉത്തരം - ആദാമിന്റെ കാലത്തേ ഉണ്ടായിരുന്ന, ഏബ്രഹാമും മകന്‍ ഇസ്മായേലും പുതുക്കിപ്പണിത കഅബാമന്ദിരം. ഏകദൈവ വിശ്വാസത്തിന്റെ ആഗോള ആസ്ഥാനം. 40 അടി നീളവും 35 അടി വീതിയും 56 അടി ഉയരവുമുള്ള   സമചതുര സ്തംഭാകൃതിയിലുള്ള ദൈവഗേഹം. അറേബ്യയുടെ പടിഞ്ഞാറുഭാഗത്ത്, ചെങ്കടലില്‍നിന്ന് 80 കിലോമീറ്റർ . അകലെയായി, മക്കയെന്നറിയപ്പെടുന്ന ഭൂപ്രദേശത്ത് ഈ ദൈവഭവനം നിലകൊള്ളുന്നു. 

കാഴ്ചയില്‍ ശില്‍പ്പചാതുരിയോ കൊത്തുപണികളുടെ മനംകവരുന്ന കൗതുകങ്ങളോ മറ്റു ദൃശ്യസൗകുമാര്യങ്ങളോ ഒന്നുമില്ലാത്ത ഈ ലളിതമായ കെട്ടിടം കോടിക്കണക്കിനു മനുഷ്യരുടെ ദിശാകേന്ദ്രവും ആശാകേന്ദ്രവും അഭയസങ്കേതവുമായി സഹസ്രാബ്ദങ്ങളായി ഭൂമുഖത്ത് നില കൊള്ളുന്നു. ഒരു വലിയ അറയുടെ രൂപത്തിലുള്ള കഅബയുടെ കിഴക്കേ മൂലയിലാണ് ബസാല്‍ട്ടിക് പാറവര്‍ഗത്തില്‍ പെടുന്ന "ഹജറുല്‍ അസ്‌വദ്" എന്ന ചുവന്നിരുണ്ട ശിലാപാളികള്‍ വെള്ളിഫലകത്തില്‍ വെച്ചിരിക്കുന്നത്. കഅബയുടെ പശ്ചിമമൂല ഷാമിയെന്നും തെക്കേ മൂല യമനിയെന്നും വടക്കേ മൂല ഇറാഖിയെന്നും അറിയപ്പെടുന്നു.

മക്കയിലെ സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഗ്രാനൈറ്റ് ഉപയോഗിച്ചാണ് കഅബ നിർമ്മിച്ചിരിക്കുന്നത്.ഏകദേശം 13.1മീറ്റർ ഉയരവും 11.03മീറ്റർ വീതിയുമുള്ള കഅബയുടെ തറ പുർണ്ണമായും മാർബിളാണ്. ഉൾവശത്തെ ഉയരം 13മീറ്ററും വീതി ഒൻപത് മീറ്ററുമാണ്. തറ നിരപ്പിൽ നിന്നും 2.2മീറ്റർ ഉയരത്തിലാണ് പ്രവേശന കവാടം നിലകൊള്ളുന്നത്. മേൽക്കുരയും സീലിങ്ങും നിർമ്മിച്ചിരിക്കുന്നത് സ്റ്റൈൻലെസ് സ്റ്റീലും തേക്കും ഉപയോഗിച്ചാണ്. കഅബയുടെ ഉള്ളിൽ മൂന്ന് തൂണുകളുണ്ട്. ചുമരിലെ ഖുർആൻ വചനങ്ങളൊഴിച്ചാൽ ഉൾവശം ശൂന്യമാണ്. ഹജറുൽ അസ് വദ്(കറുത്ത ശില, .സ്വർണ്ണം കൊണ്ടുള്ള പ്രവേശന കവാടം , മഴവെള്ളം ഒഴുകാനുള്ള  സ്വർണ്ണചാൽ, കിസ് വ, മഖാമു ഇബ്രാഹിം എന്നിവ കഅബയുടെ ഭാഗങ്ങളാണ്.

 പൂജ്യം കാന്തികമണ്ഡലത്തിന്റെ കേന്ദ്രബിന്ദുവായ കഅബയെ ആന്റിക്ലോക്ക് വൈസ് ദിശയില്‍ മനുഷ്യര്‍ പ്രദക്ഷിണം വെക്കുന്നതുകൊണ്ട് ശാരീരികവും മാനസികവുമായ ഊര്‍ജവും ഉണര്‍വും ആവാഹിക്കാനാവുന്നുണ്ടെന്ന് ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു . മക്കയില്‍ കഴിയുന്ന സന്ദര്‍ഭങ്ങളില്‍, ശാരീരികവും മാനസികവുമായ അനിര്‍വചനീയമായ ശാന്തിയും സ്വസ്ഥതയും ആരോഗ്യവും മനുഷ്യര്‍ക്ക് കൈവരുന്നത് കാന്തികബലരേഖകളുടെ അസാന്നിധ്യംകൊണ്ടുകൂടിയാണെന്ന് കരുതപ്പെടുന്നവരുമുണ്ട്. "മാഗ്‌നറ്റിക് ഇക്വിലിബ്രിയം സോണ്‍"  മക്കയിലാണെന്ന് പാശ്ചാത്യ ഗവേഷകരടക്കമുള്ളവര്‍ ഇന്നു കണ്ടെത്തുന്നു. മക്കയില്‍ വടക്കുനോക്കിയന്ത്രത്തിന്റെ സൂചി പ്രതികരിക്കാതിരിക്കുന്നത് അതുകൊണ്ടാണ്.

മക്കയില്‍ കാണുന്ന ബസാള്‍ട്ടിക് പാറകള്‍ ഭൂമുഖത്തെ ഏറ്റവും പഴക്കംചെന്ന പാറകളാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കഅബയുടെ കിഴക്കേ മൂലയിലുള്ള  "ഹജറുല്‍ അസ്‌വദ്" എന്ന കറുത്ത കല്ല്  ബസാള്‍ട്ടിക് പാറയുടെ പ്രതീകമായി നിലകൊള്ളുന്നു.  ഭൂമിയിലെ ഏറ്റവും പഴക്കംചെന്ന പാറക്കഷണങ്ങളായി ബ്രിട്ടീഷ് മ്യൂസിയത്തില്‍ മക്കയിലെ ബസാള്‍ട്ടിക് പാറക്കഷണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. 'ഭൂമുഖത്ത് ആദ്യം രൂപകൊണ്ട കര' എന്ന നബിവചനത്തിലെ ആശയത്തിന് മക്കയിലെ ബസാള്‍ട്ടിക് പാറകള്‍ പിന്‍ബലം നല്‍കുന്നു

ഹജ്ജിനും ഉംറയ്ക്കുമായെത്തുന്നവര്‍ ഏഴുതവണ ആന്റിക്ലോക്ക് വൈസ് ദിശയില്‍ കഅബയെ പ്രദക്ഷിണം വെക്കുമ്പോള്‍, എണ്ണം കണക്കാക്കുന്നത് അതിന്റെ കിഴക്കേ മൂലയില്‍ പ്രതിഷ്ഠിച്ച, ഭൂമിയോളം പഴക്കംചെന്ന, ഈ ശിലയെ ആധാരമാക്കിയാണ്. ഈ ശിലയില്‍ ചുംബിച്ചുകൊണ്ടോ തൊട്ടുകൊണ്ടോ അതിനു നേരെ ആംഗ്യം കാണിച്ചുകൊണ്ടോ വിശ്വാസികള്‍ ഓരോ പ്രദക്ഷിണത്തിന്റെയും ആരംഭം കുറിക്കുന്നു. പ്രകൃതിയിലും പ്രപഞ്ചത്തിലും നിരീക്ഷിച്ചാല്‍ അവയുടെ ചലനങ്ങള്‍ക്കും ഈ സവിശേഷതയുണ്ടെന്ന് ബോധ്യമാവും.

 ന്യൂക്ലിയസ്സിനെ ഇലക്‌ട്രോണുകള്‍ വലംവെക്കുന്നത് ആന്റിക്ലോക്ക്‌വൈസ് ദിശയിലാണ്. സൂക്ഷ്മമായ ജൈവകോശങ്ങളില്‍ കോശമര്‍മങ്ങളെ സൈറ്റോപ്ലാസത്തിലെ ദ്രവ്യങ്ങള്‍ വലംവെക്കുന്നതും 'ത്വവാഫി'നെ അനുസ്മരിപ്പിക്കുമാറാണ്.  പ്രോട്ടീന്‍ കണികകള്‍ ഉൽപാദിപ്പിക്കപ്പെട്ടു വരുന്നതും രക്തചംക്രമണം നടക്കുന്നതും ആന്റിക്ലോക്ക്‌വൈസ് ദിശയിലാണ്. ഗര്‍ഭനാളികളില്‍ അണ്ഡം തിരിഞ്ഞുവരുന്നതും ബീജം അണ്ഡപ്രവേശത്തിനു മുമ്പ് അണ്ഡത്തെ വലംവെക്കുന്നതും ആന്റിക്ലോക്ക് വൈസ് ദിശയില്‍തന്നെ. ഭൂമിയുടെ സ്വയംഭ്രമണവും സൂര്യപരിക്രമണവും കഅബയെ വിശ്വാസികള്‍ ചുറ്റുന്നതുപോലെത്തന്നെ. സൂര്യന്‍ സ്വയം തിരിയുന്നതും ആകാശഗംഗയെന്ന മഹാഗാലക്‌സിക്കുചുറ്റും വലംവെക്കുന്നതും ഇതേ ദിശയിലാണ്. ഗാലക്‌സികളുടെ സ്പിന്നിങ്ങുപോലും ആന്റിക്ലോക്ക്‌വൈസ് ദിശയിലാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.