ഒമാനില്‍ വിദേശികള്‍ക്ക് കൂടുതല്‍ മേഖലകളില്‍ തൊഴില്‍ നിരോധനം. ലേണിംഗ് ആന്റ് ഡെവലപ്മെന്റ് സെന്ററുകളില്‍ വരുന്ന ആറുമാസക്കാലം വിദേശികള്‍ തൊഴിലെടുക്കരുതെന്ന് ഏര്‍പ്പെടുത്തി മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല അല്‍ ബക്രി പുറത്തിറക്കിയ ഇത്തരവില് വ്യക്തമാക്കി. മേഖലയിലേക്ക് ഇക്കാലയളവില്‍ പുതിയ വിസ അനുവദിക്കുകയുമില്ല.
കോളജുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലേണിംഗ് ആന്റ് ഡെവലപ്പ്മെന്റ് സെന്ററുകളില്‍ മലയാളികള്‍ അടക്കം ആയിരക്കണക്കിന് വിദേശികളാണ് തൊഴിലെടുക്കുന്നത്. കരിക്കുലം വികസനമടക്കമുള്ള ജോലിയാണ് ഇവിടെ ചെയ്തുവരുന്നത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. മേഖലയില്‍ പരിശീലനം നേടിയ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കും.
ആറു മാസത്തിന് ശേഷമാകും ഇവിടെ ജോലി ചെയ്തിരുന്നവര്‍ക്ക് തിരിച്ചെത്താനാകുമോ എന്നതില്‍ വ്യക്തതയില്ല. നേരത്തെ ആറു മാസക്കാലത്തേക്ക് വിവിധ തസ്തികകളിലെ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്.