E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദി അറേബ്യയുടെ പുതിയ ബജറ്റ് എയര്‍ലൈന്‍ അടുത്തമാസം സര്‍വീസ് തുടങ്ങും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗദി അറേബ്യയുടെ പുതിയ ബജറ്റ് എയര്‍ലൈന്‍ അടുത്തമാസം സര്‍വീസ് തുടങ്ങും. ഫ്ളയാഡീല്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ കന്പനി ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകളായിരിക്കും നടത്തുക. 

സൗദിയുടെ വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകാന്‍ ലക്ഷ്യമിട്ടാണ് പുതിയ വിമാനക്കന്പനി ചിറക് വിരിക്കുന്നത്. സെപ്റ്റംബര്‍ 23 മുതല്‍ പ്രാദേശിക സ‍ര്‍വീസുകളായിരിക്കും ആരംഭിക്കുക. 2018 പകുതിയോടു കൂടി രാജ്യാന്തര സര്‍വീസുകളും ആരംഭിക്കും. കുറഞ്ഞ നിരക്കില്‍ മികച്ച േസവനം നല്‍കുകയാണ് ഫ്ളയാഡിലിന്‍റെ ലക്ഷ്യമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കോണ്‍ കോര്‍ഫിയാറ്റിസ് വ്യക്തമാക്കി. സൗദിയുടെ പ്രധാന വിമാനക്കന്പനിയായ സൗദി എയര്‍ലൈന്‍സിന്‍റെ ഹോള്‍ഡിങ് കന്പനി തന്നെയാണ് ഫ്ളയാഡീലിന്‍റെയും ഉടമകള്‍. ജിദ്ദയായിരിക്കും പുതിയ കന്പനിയുടെ ആസ്ഥാനം. ആദ്യഘട്ടത്തില്‍ എട്ടു വിമാനങ്ങളുമായാണ് ഫ്ളയാഡീല്‍ സര്‍വീസ് ആരംഭിക്കുക. 

രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന യുവതലമുറയെ ആണ് പുതിയ വിമാനക്കന്പനി ലക്ഷ്യമിടുന്നത്. യുവാക്കളെ ാകര്‍ഷിക്കുന്ന തരത്തിലായിരിക്കും ഫ്ളയാഡീലിന്‍റെ ഓഫറുകളും നിരക്കുകളും. ബാഗേജില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് കുറഞ്ഞ നിരക്കും ബാഗേജുകള്‍ക്ക് പ്രത്യേക നിരക്കുമായിരിക്കും കന്പനി ഈടാക്കുക. സൗദി തന്നെ ആസ്ഥാനമായുള്ള ഫ്ളൈനാസ്, ദുബായുടെ ഫ്ളൈ ദുബായ് എന്നിവയാണ് ഈ മേഖലയില്‍ സര്‍വീസ് നടത്തുന്ന പ്രധാന ബജറ്റ് എയര്‍ലൈനുകള്‍. ഫ്ളയാഡീല്‍ രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ സൗദിയിലുള്ള മലയാളികള്‍ക്കും അതിന്‍റെ പ്രയോജനം ലഭിക്കും.