മക്ക : ഹജ് അനുമതിപത്രമില്ലാതെ മക്കയിൽ തങ്ങിയ 10000 പേരെ തിരിച്ചയച്ചു. മക്കയിലെ താമസക്കാരല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഇവരെ തിരിച്ചയച്ചത്. അനുമതി പത്രമില്ലാതെ ഹജ് ചെയ്യാനൊരുങ്ങിയ 41 വിദേശികളെയും 673 സൗദി സ്വദേശികളെയും തിരിച്ചയച്ചതായി സൗദി പൊതു സുരക്ഷാവിഭാഗം അറിയിച്ചു. 5667 വാഹനങ്ങളും മക്കയിൽ നിന്ന് തിരിച്ചയച്ചു. അനധികൃത തീർത്ഥാടകരെ മക്കയിലേക്ക് കടത്തിയ 17 പേരെ മക്കയിൽ പിടികൂടി.
Advertisement