E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കെ.എം.സി.സിയുടെ സേവനത്തെ പ്രകീർത്തിച്ച് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kmcc
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിദ്ദ :  ഇന്ത്യൻ സമൂഹത്തിന്റെ അന്തസ്സും അഭിമാനവും ലോകത്തിന്റെ മുമ്പിൽ ഉയർത്തിപ്പിടിക്കുന്ന ശ്രമകരവും അഭിമാനകരവുമായ സേവന പ്രവർത്തനമാണ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഹജ് വേളയിൽ നടത്തി കൊണ്ടിരിക്കുന്നതെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു . ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഹജ് വോളന്റീയർമാരുടെ പരിശീലന ക്യാംപ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു. അലി ഷാഖിർ മുണ്ടേരി "വോളന്റീയറിംഗ് ആത്മീയ മാനം" എന്ന വിഷയത്തിൽ ഉൽബോധന പ്രഭാഷണം നടത്തി. സൗദി കെ.എം.സി.സി ഹജ് സെൽ ജനറൽ ക്യാപ്റ്റൻ ഉമ്മർ അരിപാമ്പ്ര മിന മാപ് റീഡിംഗ് നടത്തി. 

ജിദ്ദ കെ.എം.സി.സി ജനറൽ ക്യാപ്റ്റൻ വി.പി. ഉനൈസ് വോളന്റീയർ മിനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാർഗ നിർദേശങ്ങൾ നൽകി. കെ.ടി. അബൂബക്കർ മാസ്റ്റർ ആരോഗ്യ ബോധനം നടത്തി . വിവിധ സെഷനുകളിലായി ജമാൽ വട്ടപൊയിൽ, പി.എം. അബദുൽ ഹഖ്, ഹിഷാം മുഹമ്മദ് ഖാൻ, അൻവർ ചേരങ്കൈ, എസ്.എൽ.പി മുഹമ്മദ് കുഞ്ഞി, സി.കെ. റസാഖ് മാസ്റ്റർ, സി.കെ. ശാക്കിർ, ടി.പി. ശുഹൈബ്, മജീദ് പുകയൂർ, ഇസ്മായീൽ മുണ്ടക്കുളം, വി.പി. മുസ്തഫ, മുഹമ്മദ് ആദത്ത് (ഉത്തർ പ്രദേശ്)  എന്നിർ സംസാരിച്ചു.