E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:07 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തില്‍ വിദേശികളുടെ ഇന്‍ഷൂറന്‍സ് തുക വര്‍ധിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുവൈത്തില്‍ വിദേശികളുടെ ഇന്‍ഷൂറന്‍സ് തുക വര്‍ധിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം. വിദേശികള്‍ക്കുള്ള ചികില്‍സാ ഫീസ് വര്‍ധന ന്യായീകരിക്കാവുന്നതാണെന്നും മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. 

ചികില്‍സയുടെ യഥാര്‍ഥ ചെലവ് കണക്കാക്കി അതിന്‍റെ അടിസ്ഥാനത്തിലാണ് ചികില്‍സാ ഫീസ് വര്‍ധിപ്പിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദീകരണം. ധനമന്ത്രാലയം ശുപാര്‍ശ ചെയ്തതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരക്ക് വര്‍ധന കാലാകാലങ്ങളില്‍ പുനരവലോകനം ചെയ്യും. കുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതനുസരിച്ച് നിരക്ക് കുറയ്ക്കുകയും ചെയ്യും. സൌജന്യമായും കുറഞ്ഞ നിരക്കിലുമുള്ള ചികിത്സ വ്യാപകമായി ദുര്‍വിനിയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് വിദേശികള്‍ക്ക് ചികിത്സാ ഫീസ് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. വിദേശികള്‍ക്കുള്ള ചികില്‍സാ ഫീസ് വര്‍ധനവില്‍ ഇളവ് ലഭിച്ച വിഭാഗങ്ങളുടെ കാര്യത്തില്‍ മന്ത്രാലയം പുനരവലോകനം നടത്തുകയും ചെയ്യും. ഇളവ് ലഭിച്ച വിഭാഗങ്ങളില്‌‍ ആയിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. അടുത്ത മാസം മധ്യത്തോടെ ഇത് സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും. ഒക്ടോബര്‌ ഒന്നു മുതലായിരിക്കും വിദേശികള്‍ക്കുള്ള ചികില്‍സാ ഫീസ് വര്‍ധന നിലവില്‍ വരിക.