E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗൾഫ് പെൺവാണിഭവും ഇന്ത്യൻ നഗരങ്ങളും തമ്മിലെന്താണ് ബന്ധം? ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sex-racket-gulf
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗള്‍ഫില്‍ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോടു സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേണ്ടി ജീവിതസ്വപ്‌നങ്ങളുമായി ഗള്‍ഫ് നാടുകളിലെത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകളാണ് പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ പെടുന്നത്. കേരളത്തിലടക്കം ഏജന്റുമാരെ ഏര്‍പ്പെടുത്തിയാണ് സെക്‌സ് റാക്കറ്റുകള്‍ വലവിരിക്കുന്നത്. ഇതില്‍ കുരുങ്ങി ഗള്‍ഫിലെത്തുകയും മാനസികവും ശാരീരികവുമായ പീഡനമേറ്റ് നരകതുല്യം ജീവിക്കുകയും ചെയ്യുന്ന ഒട്ടേറെ പാവപ്പെട്ട പെണ്‍കുട്ടികളും യുവതികളുമുണ്ട്. തങ്ങളെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍ കഴിയുന്നത്. അത്തരക്കാരുടെയും രക്ഷപ്പെട്ടവരെയും രക്ഷപ്പെടുത്തിയവരെയും കുറിച്ചുമുള്ള പരമ്പര (ഏട്ടാം ഭാഗം)

പടിഞ്ഞാറൻ ഡൽഹിയിലെ ഒരു ഇടുങ്ങിയ ഫ്ലാറ്റിൽ വിഷാദമൂകരായി രണ്ട് യുവതികളിരിക്കുന്നു. ഇരുപത്തിരണ്ടുകാരിയായ മാലതിയും മുപ്പത്തിയഞ്ചുകാരിയായ സീതയും. ഇവരെ കുറച്ച് നേരം മുൻപ് ഡൽഹിയിലെ ഒരു അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തിയതാണ്. ആയിരം മൈലുകൾക്കപ്പുറത്തുള്ള തങ്ങളുടെ വീട്ടിലേയ്ക്ക് കൊണ്ടുപോകാനെത്തുന്നവരെയും കാത്ത് നിറകണ്ണുകളോടെ ഇരിക്കുകയാണ് ഇരുവരും.

എങ്ങനെയാണ് മാലതിയും സീതയും ഡൽഹിയിലെ അനാശാസ്യ കേന്ദ്രത്തിലെത്തപ്പെട്ടത് എന്ന് പരിശോധിക്കുമ്പോൾ അതിന് ഗൾഫ് മോഹത്തിന്റെ പിന്നാമ്പുറം കാണാൻ സാധിക്കും. മികച്ച ശമ്പളം ലഭിക്കുന്ന ജോലി ഗൾഫിൽ വാഗ്ദാനം ചെയ്താണ് തങ്ങളുടെ ഗ്രാമത്തിൽ നിന്ന് ഏജന്റുമാർ രണ്ടു പേരെയും ഡൽഹിയിലെത്തിച്ചത്. നഗരത്തിന്റെ ഏതോ ഒരു കോണിലെ ഇരുണ്ട മുറിയിൽ അടച്ചിടപ്പെട്ടപ്പോൾ അവിടെ നിന്ന് മറ്റു പതിനെട്ട് യുവതികളുടെ കൂടി തേങ്ങൽ ഇരുവരും കേട്ടു. ഗൾഫിൽ നിന്ന് നന്നായി സമ്പാദിച്ച് കുടുംബത്തെ രക്ഷപ്പെടുത്താൻ ഒരുങ്ങിപ്പുറപ്പെട്ടവർ ഒടുവിൽ ഡൽഹിയിലെ ആ അനാശാസ്യ കേന്ദ്രത്തിൽ തളച്ചിടപ്പെട്ടു. ഏറെ മാസങ്ങൾ കഴിഞ്ഞ്, പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവരടക്കം അമ്പതോളം യുവതികളെ രക്ഷപ്പെടുത്തിയത്.

ഹൈദരാബാദ് സ്വദേശിനിയായ അനീസ ബീഗം എന്ന ഇരുപത്തിയേഴുകാരി നാലു മക്കളുടെ അമ്മയാണ്. പതിനായിരം രൂപ ഏജന്റിന് നൽകിയാണ് ഹൈദരാബാദിലെ ഗ്രാമത്തിൽ നിന്ന് ഇവർ സൗദി അറേബ്യയിലേയ്ക്ക് ഉപജീവന മാർഗം തേടി പോകാൻ തീരുമാനിച്ചത്. മികച്ച ശമ്പളം ലഭിക്കുന്ന വീട്ടുജോലിയായിരുന്നു ഏജന്റിന്റെ വാഗ്ദാനം. സൗദി തലസ്ഥാനമായ റിയാദിലെ ഒരു വീടിന്റെ ഇരുട്ടുമുറിയിൽ അടയ്ക്കപ്പെട്ട അനീസാ ബീഗം അനാശാസ്യത്തിന് നിർബന്ധിക്കപ്പെട്ടു. അനുസരിക്കാൻ തയാറാകാത്തപ്പോൾ ക്രൂരമായ മർദനമേറ്റു വാങ്ങേണ്ടി വന്നു. മാസങ്ങൾക്ക് ശേഷം, ഇൗ വീടിന്റെ ഉടമയായ സ്വദേശിനിയുടെ ഇടപെടലാണ് അനീസയ്ക്ക് മോചന വാതിൽ തുറന്നത്.

മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് മോഹിപ്പിച്ച് ഇരകളെ വീഴ്ത്തിയ ശേഷം, ഗൾഫിലേയ്ക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു എന്ന പേരിൽ പെൺകുട്ടികളെ ചതിയിൽപ്പെടുത്തുന്ന ഏജന്റുമാർ ഡൽഹി, അഹമ്മദാബാദ്, ലക്നൗ നഗരങ്ങളിലും മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും ഇന്ത്യയിലെ മറ്റു നഗരങ്ങളിലും സജീവമാണ്. ആരോഗ്യവും സൗന്ദര്യവുമുള്ള യുവതികളെയാണ് ഗൾഫിലേയ്ക്ക് ‘കയറ്റിവിടു’ന്നത്. അല്ലാത്തവരെ അതാത് നഗരങ്ങളിലെ അനാശാസ്യ കേന്ദ്രങ്ങൾക്ക് ലക്ഷങ്ങൾ വാങ്ങി വിൽക്കുന്നതായുള്ള റിപ്പോർട്ടുകൾ അടുത്ത കാലത്ത് പുറത്തുവന്നിരുന്നു.

മനുഷ്യക്കടത്ത് കേസുകൾ വർധിക്കുന്നു

അധികൃതരുടെ നടപടികൾ  ശക്തമാകുമ്പോഴും ഒാരോ വർഷം കഴിയും തോറും മനുഷ്യക്കടത്ത് സംബന്ധമായ കേസുകൾ അധികരിച്ചുവരുന്നു. 2011ൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 3,517 കേസുകൾ നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു. 2010ൽ ഇത് 3,422 മാത്രമായിരുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലേയ്ക്കാണ് മനുഷ്യക്കടത്ത് കൂടുതലും നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

നിയമപാലകരെ സംബന്ധിച്ചിടത്തോളം ഇതൊന്നും വലിയ സംഭവങ്ങളല്ലാതാകുന്നു. എന്നാൽ വലിയ രീതിയിലാണ് ഗൾഫിലേയ്ക്ക് മനുഷ്യക്കടത്ത് നടക്കുന്നതെന്ന് ഡൽഹി പൊലീസ് മേധാവികൾ തന്നെ സമ്മതിക്കുന്നു. ഡൽഹി പൊലീസ് ദുബായ് അധികൃതരുമായി സഹകരിച്ച് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ പ്രതിവർഷം നാൽപതോളം യുവതികളെ ഗൾഫിലേയ്ക്ക് അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാം ഗൾഫിലെ വിവിധ അനാശാസ്യ കേന്ദ്രങ്ങളിൽ ദുരിത ജീവിതം നയിക്കുന്നുണ്ടെന്നാണ് വിവരം. ഇതേ രീതിയിൽ ബെംഗ്ലുരുവിൽ പൊലീസ് നടത്തിയ ഒാപറേഷനിൽ പിടികൂടിയ  മനുഷ്യക്കടത്ത് സംഘം ഒരു വർഷം കൊണ്ട് 200 യുവതികളെ ഗൾഫിലേയ്ക്ക് കൊണ്ടുപോയതായും കണ്ടെത്തി. 

മസ്കത്ത്, ദുബായ് എന്നിവിടങ്ങളിലെ അനാശാസ്യ കേന്ദ്രങ്ങളിലാണ് ഇവർ എത്തപ്പെട്ടതെന്നും തിരിച്ചറിഞ്ഞു. ഇവ എവിടെയാണെന്ന് കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. വീട്ടുജോലിക്കാരി, ശുചീകരണ തൊഴിലാളി തുടങ്ങിയ തസ്തികകളിൽ നല്ല ശമ്പളം വാഗ്ദാനം ചെയ്താണ് യുവതികളെ കടത്തുന്നത്. എന്നാൽ, അവരുടെ ബാക്കി ജീവിതം ദുരന്ത പര്യവസായിയാകുന്നത് തുടർക്കഥ. 

മതിയായ രേഖകളോ മറ്റോ ഇല്ലാതെയാണ് യുവതികൾ വിമാനത്താവളങ്ങളിലെ എമിഗ്രേഷനിലെത്താറ്. എന്നാൽ, അതൊക്കെയും അഴിമതിക്കാരായ ഉദ്യോഗസ്ഥർ കണ്ണടക്കുന്നു. ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയ അനീസ ബീഗത്തിനും എമിഗ്രേഷനിൽ തടസ്സങ്ങളുണ്ടായിരുന്നു. ഉദ്യോഗസ്ഥൻ തുടരെ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ഇൗ യുവതി ഏജന്റിനെ വിളിച്ച് തന്റെ ഫോൺ കൈമാറി. അദ്ദേഹം എമിഗ്രേഷൻ ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോള്‍ പിന്നെയെല്ലാം ദ്രുതഗതിയിൽ നടന്നു. അനീസ ബീഗം സൗദിയിലേയ്ക്ക് പറന്നു. ഏജന്റുമാരും എമിഗ്രേഷൻ ഉദ്യോഗസ്ഥരും തമ്മിൽ കളിക്കുന്ന ഇൗ കള്ളക്കളി മൂലം നശിക്കുന്നത് നിരക്ഷകരരായ പാവം യുവതികളുടെ ജീവിതവും.

ഡൽഹിയിലും മുംബൈയിലുമൊക്കെ ഗ്രാമങ്ങളിൽ ചെന്ന് കാണാൻ കൊള്ളാവുന്ന നിർധന യുവതികളെ ഗൾഫിന്റെ സുവർണ ജീവിതം പറഞ്ഞ് മോഹിപ്പിച്ച് വലവീശിപ്പിടിക്കാൻ പ്രത്യേക സംഘങ്ങളുണ്ട്. സ്ത്രീകൾ തന്നെയാണ് ഇൗ സംഘത്തിലെ പ്രധാന കണ്ണികൾ. വീട്ടിലെത്തിയ ഒരു യുവതിയാണ് തന്നെ ഗൾഫിലേയ്ക്ക് പോകാൻ പ്രേരിപ്പിച്ചതെന്നും മക്കളുടെ നല്ല ഭാവി ഒാർത്ത് അതിന് തയ്യാറാകുകയുമായിരുന്നുവെന്ന് സീത പിന്നീട് പൊലീസിനോട് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ചെറിയൊരു ശതമാനം യുവതികൾ ഗൾഫിൽ വീട്ടുജോലിക്കാരിയായും ശുചീകരണ തൊഴിലാളിയായും മാറുന്നുമുണ്ട്. പക്ഷേ, ഇവർക്ക് നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ശമ്പളമോ താമസ സൗകര്യമോ മറ്റോ ലഭിക്കുകയില്ല. മാത്രമല്ല, എട്ടു മണിക്കൂറിന് പകരം 15 മുതൽ 20 മണിക്കൂർ വരെ ജോലിയെടുക്കേണ്ടിയും വരും. ഇതുകൂടാതെ, തൊഴിലുടമയുടെ പീഡനവും പലപ്പോഴും സഹിക്കണം. പീഡകരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ തന്നെയാണെന്നത് മറ്റൊരു ദുരന്തവശം. ബഹ്റൈനിൽ ഒരു ഡാൻസ് ബാറിൽ ജോലി ചെയ്തിരുന്ന കുറേ യുവതികൾക്ക് കഴിഞ്ഞ വർഷം ഇത്തരത്തിൽ പീഡനത്തിനിരയാകേണ്ടി വന്നു. പഞ്ചാബിലെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് നിന്നുള്ളവരായിരുന്നു ഇവരെല്ലാം.

ആത്മഹത്യകളും കൊലപാതകങ്ങളും

ഗൾഫിലെ അനാശാസ്യ കേന്ദ്രങ്ങളിൽ പലപ്പോഴും കൊലപാതകം, ആത്മഹത്യ എന്നിവയടക്കമുള്ള ദാരുണ സംഭവങ്ങളും നടക്കാറുണ്ട്. ഇൗ വര്‍ഷം ഫെബ്രുവരി അഞ്ചിന് ദുബായിലെ ഒരു അനാശാസ്യ കേന്ദ്രത്തിൽ ഒരു കൊലപാതകം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്രത്തിൽ കുടുങ്ങിയിരുന്ന, പാക്കിസ്ഥാനിയായ അനിലാ ഇസ് ലാം എന്ന പത്തൊമ്പതുകാരിയാണ് കൊല്ലപ്പെട്ടത്. നാല് പാക്കിസ്ഥാനികളായിരുന്നു പ്രതികൾ. ഇതിലൊരാൾ, മൃതദേഹം ഉമ്മുൽഖുവൈനിൽ കൊണ്ടുപോയി വിജന പ്രദേശത്ത് ഉപേക്ഷിച്ചു. നാല് മാസങ്ങൾക്ക് ശേഷം ജൂൺ 26ന് നഗരസഭാ ജീവനക്കാരാണ് പെൺകുട്ടിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. 

നാൽപത് വയസിന് താഴെയുള്ളവരായിരുന്നു പ്രതികളെല്ലാം.  ഇവരിലൊരാൾ മൃതദേഹം ഉപേക്ഷിച്ച ദിവസം തന്നെ പാക്കിസ്ഥാനിലേയ്ക്ക് രക്ഷപ്പെട്ടിരുന്നു. മറ്റു മൂന്ന് പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയായിരുന്നു പെൺകുട്ടിയെ സംഘം കാഴ്ചവച്ചിരുന്നത്. ഇത്തരത്തിൽ ഒരു സ്ഥലത്ത് നിന്ന് പെൺകുട്ടി ഒാടി രക്ഷപ്പെടാൻ ശ്രമിച്ചതുമൂലമാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതികൾ പൊലീസിനോട് പറഞ്ഞത്. ഇന്ത്യയിൽ നിന്നെന്ന പോലെ പാക്കിസ്ഥാനിൽ നിന്നും പെൺകുട്ടികളെ ചതിച്ചുകൊണ്ടുവന്ന് ഇത്തരം അനാശാസ്യ കേന്ദ്രങ്ങളിൽ അടച്ചിടുന്നതായി ദുബായിലെ പാക്കിസ്ഥാൻ സാമൂഹിക പ്രവർത്തകർ പറയുന്നു.

ഇരകളായ യുവതികൾ വിഷാദ രോഗത്തിനടിമകളായി ഒടുവിൽ കൈ ഞരമ്പ് മുറിച്ചും കെട്ടിടത്തിൽ നിന്ന് ജലാന വഴി താഴേയ്ക്ക് ചാടിയും ജീവനൊടുക്കുന്ന സംഭവങ്ങൾ നിത്യസംഭവമാണ്. ഗൾഫിലെത്തി, ചതിയിൽപ്പെട്ടെന്ന് മനസ്സിലാക്കുന്നതോടെ ജീവനൊടുക്കാൻ തീരുമാനിക്കുന്നവരുമുണ്ട്. അടുത്തിടെ രാജസ്ഥാനിൽ നിന്നുള്ള ഒരു പെൺകുട്ടി അജ്മാനിൽ ആത്മഹത്യ ചെയ്തു. ഇത്തരത്തിൽ ജീവിതത്തിന്  സ്വയം ഫുൾസ്റ്റോപ്പിടുന്ന ഹതഭാഗ്യർ ഏറെ. ഇവർ  ആർക്കും വേണ്ടാത്തവരാകുന്നതിനാൽ സംഭവം പുറം ലോകം അറിയുന്നില്ല.