സൗദി അറേബ്യയില്‍ നടുറോഡില്‍ നൃത്തം ചെയ്ത പതിനാലുകാരന് അറസ്റ്റില്‍. പൊതുസ്ഥലത്തെ അനുചിതമായ പെരുമാറ്റത്തിന്റെ പേരിലാണ് അറസ്റ്റ്. കൗമാരക്കാരന് തെരുവില്‍ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങള്‍ തംരഗമായിരുന്നു.
ജിദ്ദയിലെ തഹ്്ലിയ സ്ട്രീറ്റിലാണ് നടുറോഡില്‍ നിന്ന് കൗമാരക്കാരന് പാട്ടിനൊത്ത് നൃത്തം വച്ചത്. ഗതാഗതം തടസപ്പെടുത്തിക്കൊണ്ടായിരുന്നു പതിനാലുകാരന്റെ നൃത്തം. 2016 ജൂലൈയിൽ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ അധികൃതർ കണ്ടതോടെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
എന്നാൽ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൗദിയിലെ പൊതുസ്ഥലങ്ങളിൽ ഇത്തരത്തിലുള്ള നൃത്തം നിരോധിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോകളെ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നടന്ന പരിപാടിയിൽ നൃത്തമാടിയതിന് ഈ മാസമാദ്യം ഒരു ഗായകനും അറസ്റ്റിലായിരുന്നു.