ദുബായ്; നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷനില്‍ യാത്രക്കാരന് മരിച്ചതിനെ തുടര്‍ന്ന് സര്‍വീസുകള്‍ അല്പസമയം നിര്‍ത്തിവച്ചു. ഇന്ന്(ബുധൻ) ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് യുഗാണ്ടന്‍ സ്വദേശി മരിച്ചത്. ആത്മഹത്യയാണെന്നാണു നിഗമനം. രക്തമൊലിച്ചു തറയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ഇതേ തുടർന്ന് അല്പനേരത്തേയ്ക്ക് സ്റ്റേഷൻ അടച്ചിടുകയും യാത്രക്കാർക്ക് ഇതര സ്റ്റേഷനിലേയ്ക്ക് പോകാനുള്ള ബസ് സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.
Advertisement