വധശിക്ഷയ്ക്ക് തൊട്ടുമുന്‍പ് മകന്റെ കൊലപാതകിയ്ക്ക് മാപ്പു നല്കി സൗദി പൗരന്. സൗദി അറേബ്യയിലെ ഖമീസ് മുഷെയ്തില് നടന്ന സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
കൊലപാതക്കകേസിലെ പ്രതികളെ പൊതുസ്ഥലത്ത് വച്ച് ശിരച്ഛേദം ചെയ്ത് വധശിക്ഷ നടപ്പാക്കുന്നതാണ് സൗദിയിലെ രീതി. ഇതനുസരിച്ച് കൊലപാതകിയെ വധശിക്ഷയ്ക്കായി പൊതുസ്ഥലത്ത് എത്തിക്കുകയും ചെയ്തു. ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് മരിച്ചയാളുടെ പിതാവ് സ്ഥലത്തെത്തി പ്രതിക്ക് മാപ്പു നല്‍കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു
കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കള്‍ മാപ്പു നല്കിയാല് കൊലപാതകിയെ ശിക്ഷിക്കാന്‍ പാടില്ലെന്നാണ് സൗദി നിയമം. മാപ്പു നല്‍കുന്നതായുള്ള സൗദി പൗരന്റെ പ്രഖ്യാപനം ആരവത്തോടെയാണ് അവിടെ ഉണ്ടായിരുന്നവര്‍ സ്വീകരിച്ചത്. തുടര്‍ന്ന് മാപ്പു നല്കിയ പിതാവിനെ ചുമലിലേറ്റി നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.