ഇത്തവണ ഹജിനെത്തുന്ന തീർഥാടകരിൽ ഏറ്റവും പ്രായമേറിയത് ഇന്തൊനേഷ്യയിൽ നിന്നുള്ള വനിത. 104 വയസ്സുളള ബെയ്ഖ് മറിയയാണ് പ്രായം തളര്‍ത്താത്ത മനസ്സുമായി തീർഥാടനത്തിനെത്തിയത്. 2,20,000 പേരാണ് ഇന്തൊനീഷ്യയില്‍നിന്ന് ഹജിനെത്തുന്നത്. ബെയ്ഖ് മറിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ജിദ്ദയിലെ ഇന്തൊനീഷ്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ഹജിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ ഇവരുടെ ആരോഗ്യം തടസമാകില്ലെന്നും അധികൃതര്‍ അറിയിച്ചു. സുഗമമായ ഹജ് നിർവഹിക്കാനുള്ള സഹായങ്ങൾക്കായി ഏതാനും ഉദ്യോഗസ്ഥരും ബെയ്ഖ് മറിയയോടൊപ്പം എത്തിയിട്ടുണ്ട്. സൗദി അധികൃതരും ഇവർക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.