ദുബായ് ∙ ജുമൈറയിലെ കെട്ടിട നിർമാണ സ്ഥലത്ത് അഗ്നിബാധ. ആർക്കും പരുക്കില്ല. നാശനഷ്ടം കണക്കാക്കിവരുന്നു. ഞായർ വൈകിട്ട് ഏഴിനായിരുന്നു തീ പിടിത്തം. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീയണച്ചു. ഇൗ ഭാഗത്ത് ഗതാഗത നിയന്ത്രണത്തിൻ്റെ ഭാഗമായി അൽ അറൂബ സ്ട്രീറ്റ് അടയ്ക്കുകയും വാഹനങ്ങളെ അൽ അത്താർ സ്ട്രീറ്റ് വഴി തിരിച്ചുവിട്ടു.
Advertisement