E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:02 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗസല്‍ സന്ധ്യയൊരുക്കി അബുദാബിയിൽ വ്യത്യസ്തമായ ഒരു സൗഹൃദക്കൂട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വാരാന്ത്യങ്ങളില്‍ ഗസല്‍ സന്ധ്യയൊരുക്കി ഒരുമിച്ച് കൂടുന്ന വ്യത്യസ്തമായ ഒരു സൗഹൃദക്കൂട്ടമുണ്ട് അബുദാബിയില്‍. ഗസലുകളും പാട്ടുകളും മാത്രമാണ് ഇവര്‍ ഒരുമിക്കുന്ന രാവുകളില്‍ നിറയുന്നത്. 

ഗസലിന്‍റെ ഈണങ്ങളൊഴുകുന്ന ഒഴിവു സമയങ്ങള്‍. ഗസല്‍ മഴ പെയ്തോഴിയുന്ന വാരാന്ത്യങ്ങള്‍. പ്രവാസത്തിന്‍റെ ഏകാന്തതയെ മനോഹര ഗാനങ്ങളിലൂടെ പാടി മറക്കുകയാണ് ഈ കൂട്ടുകാര്‍. 

വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ഇവര്‍ ഒത്തു ചേരുന്നു. ഗസല്‍ തന്പുരാക്കന്‍മാരായ മെഹ്ദി ഹസനും ഗുലാം അലിയുമൊക്കെ പാട്ടുകളായും ഈണങ്ങളായും ഇവര്‍ക്കൊപ്പം ചേരുന്നു. ജഗ്ജീത് സിങ്ങിന്‍റെയും പങ്കജ് ഉദാസിന്‍റെയും പാട്ടുകള്‍ ഗാനസന്ധ്യകള്‍ക്ക് മാറ്റു കൂട്ടുന്നു. 

ഹര്‍മോണിയത്തിനൊപ്പം തബലയും ഡോലക്കും ഓടക്കുഴലുമെല്ലാം ഗസല്‍ രാവിന് ഈണവും താളവും സമ്മാനിക്കുന്നു. അബുദാബിയിലെ മുപ്പതോളം കുടുംബങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ഇവര്‍ ഒത്തു ചേര്‍ന്നാല്‍ പിന്നെ ലോകം ഒരു ഗസല്‍ സദസായി ചുരുങ്ങും. രാവുറങ്ങാതെ പുലരുവോളം.

വലിയ വേദികളേക്കാള്‍ ഇവര്‍ ഇഷ്ടപ്പെടുന്നത് ഇത്തരം ചെറിയ കൂട്ടായ്മകളാണ്. അതുതന്നെയാണ് ഈ പാട്ടുകൂട്ടത്തിന്‍റെ വിജയരഹസ്യവും. 

അബുദാബിയില്‍ തുടക്കമിട്ട ഗസല്‍ ലവേഴ്സ് എന്ന ഈ കൂട്ടായ്മ യുഎഇയുടെ വിവിധ ഭാഗങ്ങളിലേക്ക് വളര്‍ന്നു കഴിഞ്ഞു. വാരാന്ത്യങ്ങളെ സംഗീത സാന്ദ്രമാക്കി കൊണ്ട്.