E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

റെഡ് സിഗ്നല്‍ മറികടക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന താക്കീതുമായി ദുബായ് പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റെഡ് സിഗ്നല്‍ മറികടക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന താക്കീതുമായി ദുബായ് പൊലീസ്. ഗുരുതരമായ അപകടങ്ങള്‍ക്ക് വഴി വയ്ക്കുമെന്നതിനാല്‍ സിഗ്നലുകളില്‍ എത്തുന്നതിന് മുന്പ് തന്നെ വാഹനത്തിന്‍റെ വേഗം കുറയ്ക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. 

ഈ വര്‍ഷം ഇതുവരെ ഇരുപതിനായിരത്തോളം കേസുകളാണ് റെഡ് സിഗ്നല്‍ മറികടന്നതുമായി ബന്ധപ്പെട്ട് ദുബായ് പൊലീസ് ചുമത്തിയിരിക്കുന്നത്. റെഡ് സിഗ്നല്‍ മറികടന്നത് മൂലം 56 അപകടങ്ങളും സംഭവിച്ചു. ഈ സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്. ചുവപ്പ് സിഗ്നല്‍ മറികടക്കുന്പോഴുണ്ടാകുന്ന അപകടങ്ങള്‍ ഗുരുതരമായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. പരിഷ്കരിച്ച ട്രാഫിക് നിയമം അനുസരിച്ച് റെഡ് സിഗ്നല്‍ മറി കടക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. ലഘുവാഹനങ്ങള്‍ക്ക് ആയിരം ദിര്‍ഹം പിഴ ചുമത്തുകയും വാഹനം ഒരു മാസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും. ഇതിനു പുറമേ ഡ്രൈവറുടെ ലൈസന്‍സില്‍ 12 ബ്ലാക് പോയിന്‍റും ചുമത്തും. ഭാരവാഹനങ്ങളാണ് ചുവപ്പ് സിഗ്നല്‌ ലംഘിക്കുന്നതെങ്കില്‍ മൂവായിരം ദിര്‍ഹമാണ് പിഴ. ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷം വരെ റദ്ദാക്കുകയും ലൈസന്‍സില്‍ 24 ബ്ലാക് പോയിന്‍റുകള്‍ ചുമത്തുകയും ചെയ്യും. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചുവപ്പ് സിഗ്നല്‍ മറികടക്കുന്നതു മൂലമുള്ള അപകടങ്ങളുടെ ൡഎണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.