സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ജനതയ്ക്ക് ആശംസകളുമായി പാക്കിസ്ഥാനി ഗായിക. ദുബായിൽ പ്രവാസിയായ നാസിയ മുഹമ്മദാണ് വ്യത്യസ്തമായ ഈ ആശംസയുമായി എത്തിയത്
ലതാ മങ്കേഷ്കർ ആലപിച്ച് അവിസ്മരണീയമാക്കിയ മേരെ വതൻ എന്ന ഗാനം വീണ്ടും ആലപിച്ചാണ് നാസിയ ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യ ദിന ആശംസകളറിയിച്ചത്.
ഇന്ത്യക്കാരോട് പാക്കിസ്ഥാനിലെ ജനങ്ങൾക്കുള്ള സ്നേഹവും ബഹുമാനവും അറിയിക്കാനാണ് ഇത്തരമൊരു ആശംസ ഒരുക്കിയതെന്ന് നാസിയ പറയുന്നു. ഫേസ് ബുക്കിൽ ഈ ഗാനം പോസ്റ്റ് ചെയ്ത്തോടെ അഭിനന്ദന പ്രവാഹമാണ് നാസിയക്ക്.
മലയാളം അടക്കം 28 ഭാഷകളിൽ ഗാനങ്ങളാലപിച്ചിട്ടുള്ള നാസിയ സമൂഹ മാധ്യമങ്ങളിൽ താരമാണ്.