മസ്കത്ത്. പുതിയ എസ് എം എസ് തട്ടിപ്പിനെതിരെ ഒമാന്‍ടെല്‍ മുന്നറിയിപ്പ്. 20,000 റിയാലിന്റെ ഭാഗ്യസമ്മാനത്തിന് അര്ഹനായിട്ടുണ്ടെന്ന വ്യാജ സന്ദേശമാണ് വ്യാപകമായി ഒമാന്ടെലിന്റെ പേരില്‍ ഉപഭോക്താക്കളുടെ മൊബൈലുകളിലെത്തുന്നത്. ഉരീദു ടെലികോം കമ്പനിയുമായി സഹകരിച്ച് ഒമാന്‍ടെല്‍ നടത്തുന്ന പ്രമോഷന് പരിപാടിയില്‍ 20,000 റിയാല്‍ സമ്മാനത്തിന് അര്ഹനായിട്ടുണ്ടെന്ന തരത്തിലുള്ള സന്ദേശമാണ് ലഭിക്കുന്നത്.
ഇത്തരത്തിലുള്ള സന്ദേശങ്ങളെ വിശ്വസിക്കരുതെന്നും സംയുക്തമായി നിലവില്‍ പ്രമോഷന് പരിപാടികളൊന്നും നടത്തുന്നില്ലെന്നും ആ എസ് എം എസ് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകരുതെന്നും ഒമാന്‍ടെല്‍ അധികൃതര്‍ ആവശ്യപ്പെട്ടു. മറ്റുള്ളവരിലേക്ക് കൂടി മുന്നറിയിപ്പ് കൈമാറണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.