E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദേശഭക്തിയുടെ നിറവിൽ ഗൾഫിൽ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gulf-independance-day
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അബുദാബി​ : ദേശഭക്തി തുടിച്ച് നിന്ന പരിപാടികളോടെ യുഎഇയില്‍ പ്രവാസികള്‍ ഇന്ത്യയുടെ ​70-ാം സ്വാതന്ത്ര്യദി​നം ആഘോഷി​ച്ചു.​ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ആഘോഷ പരിപാടികള്‍ നടന്നു. പ്രവാസി സംഘടനകളും ആഘോഷം നടത്തിവരുന്നു. ​യുഎഇയിൽ ഇന്ന് പ്രവൃത്തിദിനമായതിനാല്‍ പലരും വരുന്ന വെള്ളിയാഴ്ചയിലേയ്ക്കും ആഘോഷ പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്. 

അബുദാബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി നവ് ദീപ് സിങ് സുരി, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ വിപുൽ, മറ്റു എമിറേറ്റുകളില്‍ വിവിധ വൈസ് കോൺസലുമാർ എന്നിവര്‍ ദേശീയ പതാകയുയര്‍ത്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കുകയും ചെയ്തു. 

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം തുടിക്കുന്ന കലാപരിപാടികളും അരങ്ങേറി. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, കല്‍ബ എന്നിവിടങ്ങളിലും ആഘോഷ പരിപാടികള്‍ നടന്നു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റു പ്രഫഷനലുകള്‍, തൊഴിലാളികള്‍ എന്നിവരടക്കം സമൂഹത്തി​ന്‍റെ​ വിവിധ മേഖലകളിലുള്ള ആയിരക്കണക്കിന് പേര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. ദുബായില്‍ മാത്രം 600 പേർ പങ്കെടുത്തതായി കോണ്‍സുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ നയതന്ത്രബന്ധം സ്ഥാനപതിയും കോണ്‍സല്‍ ജനറലും തങ്ങളുടെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തുന്ന മഹത്തായ സേവനങ്ങളെ അഭിനന്ദിച്ചു. ദുബായിലെ ചടങ്ങിൽ​ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.​ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.​ എല്ലായിടത്തും മധുരവിതരണവുമുണ്ടായിരുന്നു.

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വൈസ്കോൺസൽ. ഐ.ഡി.രാജു ദേശീയ പതാകയുയർത്തി. തുടര്‍ന്ന് ഇന്ത്യൻ പ്രെസിഡന്റിൻറെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. എ. റഹിം അധ്യക്ഷത വഹിച്ചു. വൈകിട്ട് 7.30-നു കൾച്ചറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.ഉദ്ഘാടനം നിർവഹിക്കും. സന്ദൂർ തബല കച്ചേരി, നൃത്ത നൃത്യങ്ങൾ, സ്കിറ്റ് എന്നിവ ഉണ്ടായിരിക്കും.