E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തില്‍ വാറ്റ് സംബന്ധിച്ച് അന്തിമ തീരുമാനം പാര്‍ലമെന്‍റിന്‍റേതായിരിക്കുമെന്ന് ധനമന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുവൈത്തില്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക പാര്‍ലമെന്‍റായിരിക്കുമെന്ന് ധനമന്ത്രാലയം. ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പിക്കുന്ന നികുതി നിര്‍ദേശങ്ങളെ എതിര്‍ക്കുമെന്ന് ഏതാനും എം.പിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരേണ്ട വാറ്റ് നിയമത്തിന്‍റെ കരടിന് കുവൈത്ത് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ മൂല്യവര്‍ധിത നികുതിയും സെലക്ടീവ് ടാക്സും ജനങ്ങള്‍ക്ക് അധികഭാരമാകുമെന്ന വിമര്‍ശനവുമായി ഏതാനും എംപിമാര്‍ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് അന്തിമ തീരുമാനം പാര്‍ലമെന്‍റിന്‍റേതായിരിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയത്. മന്ത്രിസഭ അംഗീകരിച്ച കരട് ബില്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരത്തിന് അയച്ചിട്ടുണ്ട്. രണ്ട് ബില്ലുകളും സംബന്ധിച്ച് പാര്‍ലമെന്‍ററി സമിതികള്‍ സമഗ്ര പഠനം നടത്തും. ഇതിനു ശേഷമായിരിക്കും പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക. ജിസിസിയുമായി ബന്ധപ്പെട്ട സം‌യുക്ത സമിതി പഠനം നടത്തിയ ശേഷമാണ് കരാറിന് അംഗീകാരം നല്‍കിയതെന്നും ധനമന്ത്രാലയം അറിയിച്ചു. അതേസമയം വാറ്റ് ഏര്‍പ്പെടുത്തുമ്പോള്‍ ചില മേഖലകളെ നികുതിയില്‍ നിന്ന് ഒലിവാക്കുമെന്ന് സൂചനയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, റിയല്‍ എസ്റ്റേറ്റ്, പൊതുഗതാഗതം, എണ്ണ- പ്രകൃതി വാതകം, തുടങ്ങിയവയ്ക്കായിരിക്കും ഇളവ് ലഭ്യമാവുക.