പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തിയ പിതാവിനെ റിയാദിൽ വധശിക്ഷക്ക് വിധേയമാക്കി. സൗദി സ്വദേശിയായ ജമാൽ ബിൻ മുഹമ്മദ് അൽ ജീറാനിയെയാണ് തന്റെ 14 മാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷക്ക് വിധേയമാക്കിയത്.
പിതാവെന്ന നിലയിൽ സ്വന്തം കുഞ്ഞിനോട് കാണിക്കേണ്ട കരുണയും സ്നേഹവും കാണിച്ചില്ലെന്നും, മാപ്പർഹിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു.