E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബിയില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കായി 700 ദിര്‍ഹം വാടക നിരക്കില്‍ താമസ സൗകര്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

images
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

   തലസ്ഥാന എമിറേറ്റില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കായി ഹൗസിങ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. പ്രതിമാസം 700 ദിര്‍ഹം വാടക നിരക്കില്‍ മിതമായ സൗകര്യത്തോടെ ഏറ്റവും കുറഞ്ഞ പാര്‍പ്പിട നിരക്കായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി അവതരിപ്പിക്കുന്നത്. മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് (എഡിഎം) തയാറാക്കിയ റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ അബുദാബിയിലെ കുറഞ്ഞ വരുമാനക്കാരുടെ ഏറെ നാളായുള്ള ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ്. വ്യക്തിഗത വരുമാനത്തിന്റെ 35 ശതമാനത്തിലധികം പാര്‍പ്പിട വാടക കവിയാത്ത ഒരു നിരക്കില്‍ സൗകര്യമൊരുക്കാനുള്ള പരിശ്രമത്തിലാണെന്നും മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു.

അബുദാബി എമിറേറ്റിലെ കുറഞ്ഞ വരുമാനമുള്ള വിദേശികളായ വ്യക്തികളുടെയും കുടുംബങ്ങളുടെയും സാമ്പത്തിക നിലക്കനുസരിച്ച് അനുയോജ്യമായതും നിയമപരവുമായ പാര്‍പ്പിട സൗകര്യം ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ആക്ടിങ് ഡനറല്‍ മാനേജര്‍ മുസബ്ബ മുബാറക് അല്‍ മുറാര്‍ അറിയിച്ചു.

കുറഞ്ഞ വരുമാനക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തില്‍ താങ്ങാനാവുന്ന താമസസൗകര്യം 700 മുതല്‍ 1,563 ദിര്‍ഹം വരെ പ്രതിമാസ വാടകയിലൊരുക്കും. ആവശ്യത്തിനനുസൃതമായി പാര്‍പ്പിടം നല്‍കാനുള്ള സൗകര്യമൊരുക്കും. ബാച്ച്‌ലര്‍ താമസക്കാര്‍ തിങ്ങിഞെരുങ്ങി താമസിക്കുന്ന നിയമവിരുദ്ധമായ പാര്‍പ്പിട പ്രശ്‌നങ്ങളുടെ പരിഹരിക്കാനും പദ്ധതി സഹായിക്കും. വില്ലകളിലെ മുറികള്‍ നിയമവിരുദ്ധമായി വിഭജനം നടത്തി താമസിക്കുന്നത് തടയുന്നതിനും മുനിസിപ്പാലിറ്റിയുടെ ചെലവ് കുറഞ്ഞ പാര്‍പ്പിട പദ്ധതി സഹായിക്കും. 

അബുദാബിയിലെ ബാച്ച്‌ലര്‍ താമസക്കാര്‍ക്ക് സന്തോഷവും സമാധാനവും ഉറപ്പുവരുത്തുന്നതിനായി സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ നീക്കം. വീടുകളുടെ നിയമ വിരുദ്ധമായ വിഭജനം നടപ്പാക്കുന്നതിലൂടെ റെസിഡന്‍ഷ്യല്‍ നിയമം കാറ്റില്‍ പലരും പറത്തുന്നു. അഗ്നിബാധ ഉള്‍പ്പെടെയുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന സാഹചര്യം തടയാനും പുതിയ പാര്‍പ്പിട പദ്ധതി സഹായിക്കും.

പ്രതിമാസം 4000 മുതല്‍ 6000 ദിര്‍ഹം വരെ ശമ്പളമുള്ള കുറഞ്ഞ വരുമാനക്കാര്‍ക്ക് കുടുംബ സമേതം താമസിക്കാന്‍ 1400 ദിര്‍ഹം മുതല്‍ 2100 ദിര്‍ഹം വരെ വാടകക്ക് വീടൊരുക്കാനും ലക്ഷ്യമുണ്ട്. വര്‍ഷത്തില്‍ 48,000 ദിര്‍ഹം മുതല്‍ 72,000 ദിര്‍ഹം വരെ വാര്‍ഷിക വരുമാന ഉള്ളവര്‍ക്ക് 16,800 ദിര്‍ഹം മുതല്‍ 25,000 ദിര്‍ഹം വരെ വാടക വരുന്ന പാര്‍പ്പിടം നല്‍കാവുന്ന ശ്രമമാണ് നടത്തുന്നത്. 

രണ്ടാമത്തെ വിഭാഗത്തിലെ പാര്‍പ്പിടം സ്ഥിര വരുമാനമുള്ള ബാച്ച്‌ലര്‍മാര്‍ക്കാണ്. പ്രതിമാസ വരുമാനം 2,000 ദിര്‍ഹം മുതല്‍ 4,000 ദിര്‍ഹം വരെ വരുമാനമുള്ളവര്‍ക്ക് 700 മുതല്‍ 1400 ദിര്‍ഹം വരെ വാടകയില്‍ പാര്‍പ്പിടം നല്‍കും. വാര്‍ഷിക ശമ്പളം 24,000 ദിര്‍ഹം മുതല്‍ 48,000 ദിര്‍ഹം വരെയുള്ളവര്‍ക്ക് പ്രതിവര്‍ഷം 8400 മുതല്‍ 16800 ദിര്‍ഹം വരെ വാടകയില്‍ പാര്‍പ്പിട സൗകര്യവും ഒരുക്കും.