E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വാനില്‍ നിന്ന് നാല് ലക്ഷം ദിര്‍ഹം കൊള്ളയടിക്കാൻ ശ്രമം; ആഫ്രിക്കന്‍ സംഘത്തെ പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അല്‍ഐന്‍ വ്യവസായ മേഖലയില്‍ ഒരു മണി എക്‌സ്‌ചേഞ്ചിന്റെ വാനില്‍ നിന്ന് നാല് ലക്ഷം ദിര്‍ഹം കൊള്ളയടിക്കാന്‍ ശ്രമിക്കവെ ആറംഗ ആഫ്രിക്കന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിന്റെ വാനില്‍ നിന്ന് നാല് ലക്ഷം ദിര്‍ഹം അടങ്ങിയ ബാഗും പൊലീസ് കണ്ടെടുത്തു. ബാഗ് തട്ടിപ്പറിക്കാനുള്ള ശ്രമത്തെ എതിര്‍ത്ത വാഹനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതികള്‍ ആക്രമിച്ചതായും പൊലീസ് പറഞ്ഞു.

അല്‍ഐന്‍ വ്യവസായ മേഖലയിലെ എക്‌സ്‌ചേഞ്ചിലേക്ക് പണവുമായെത്തിയവരെ അജ്ഞാതരായ ആളുകള്‍ ആക്രമിക്കുന്നത് കണ്ടവരാണ് ഫലജ് ഹസ്സ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചത്. ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പ്രതികളെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നുവെന്ന് അല്‍ഐന്‍ പൊലീസ് ഡയറക്ടര്‍ ബ്രി. മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ആവശ്യമായ നടപടികളെടുക്കാനും പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു. 

പണം കൊള്ളയടിക്കാന്‍ ആസൂത്രണം ചെയ്തതും വാനിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചതു സംബന്ധിച്ച് പ്രതികള്‍ പിന്നീട് പൊലീസില്‍ കുറ്റം സമ്മതിച്ചു. കവര്‍ച്ചക്കു മുമ്പ് മണി എക്‌സ്‌ചേഞ്ച് വാഹനം പ്രതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചാണ് കൊള്ളയടിക്കാനുള്ള പദ്ധതി മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്നും ബ്രിഗേഡിയര്‍ അല്‍ റാഷിദി പറഞ്ഞു. ഇതു സംബന്ധിച്ച കേസ് റജിസ്റ്റര്‍ ചെയ്തശേഷം നിയമനടപടികള്‍ക്കായി പിന്നീട് പ്രതികളെ പൊലീസ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

മണി എക്‌സ്‌ചേഞ്ചുകളും ധനകാര്യ സ്ഥാപനങ്ങളും പണം കൈമാറ്റം ചെയ്യാന്‍ കൊണ്ടു പോകുമ്പോള്‍ കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.