E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നോര്‍ക്കറൂട്സ് സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക റിക്രൂട്ട്മെന്‍റ് ഏജന്‍സി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക റിക്രൂട്ട്മെന്‍റ് ഏജന്‍സിയായി നോര്‍ക്ക റൂട്സിനെ നിയമിച്ചു. ഇതു സംബന്ധിച്ച കരാറില്‍ സൗദി ആരോഗ്യമന്ത്രാലയവും നോര്‍ക്ക റൂട്സും ഒപ്പുവച്ചു. ഇനി മുതല്‍ സൗദിയിലേക്കുള്ള നഴ്സ്, ഡോക്ടര്‍ റിക്രൂട്ട്മെന്‍റുകള്‍ നോര്‍ക റൂട്സ് വഴി നടത്താനാകും. 

സൗദി അറേബ്യയിലേക്ക് നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പാരമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഔദ്യോഗിക അംഗീകാരമാണ് നോര്‍ക റൂട്സിന് ലഭിച്ചിരിക്കുന്നത്. ഇതോടെ റിക്രൂട്ട്മെന്‍റ് കൂടുതല്‍ സുതാര്യവും ചെലവു കുറഞ്ഞതുമാകും. ഇരുപതിനായിരം രൂപയും മൂല്യവര്‍ധിത നികുതിയും ആയിരിക്കും റിക്രൂട്ട്മെന്‍റിനായി നോര്‍ക്ക ഈടാക്കുക. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ റിക്രൂട്ട്മെന്‍റ് നിരക്കാണിത്. സര്‍ക്കാര്‍ ഏജന്‍സിയായതിനാല്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെ ആയിരിക്കും റിക്രൂട്ട്മെന്‍റുകള്‍. ഉദ്യോഗാര്‍ഥികള്‍ക്ക് പൂര്‍ണ നിയമസുരക്ഷ ഉറപ്പാക്കി കൊണ്ടായിരിക്കും റിക്രൂട്ട്മെന്‍റ് നടപടികള്‍. കേരളത്തില്‍ നിന്നുള്ളവര്‍ക്കായിരിക്കും റിക്രൂട്ട്മെന്‍റില്‍ പ്രഥമപരിഗണന. അന്യസംസ്ഥാനക്കാര്‍ക്കും അവസരം നല്‍കും. 

തൊഴിലവസരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നോര്‍ക റൂട്ട്സിന്‍റെ വെബ്സൈറ്റിലും മാധ്യമങ്ങളിലും പരസ്യപ്പെടുത്തും. അപേക്ഷിക്കുന്നവര്‍ നോര്‍ക റൂട്സിന്‍റെ വെബ്സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. ഇതാദ്യമായാണ് നോര്‍ക റൂട്ട്സ് ഒരു വിദേശ രാജ്യവുമായി ഇത്തരത്തില്‍ കരാര്‍ ഒപ്പു വയ്ക്കുന്നത്. മറ്റു രാജ്യങ്ങളുമായും സമാനമായ കരാറുകള്‍ ഉണ്ടാക്കാനായാല്‍ കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ഏറെ ഗുണം ചെയ്യും.