അബുദാബിയില്‍ ചികിത്സാവശ്യങ്ങൾക്ക് വീസ നൽകാൻ തീരുമാനം. 90 ദിവസം കാലാവധിയുള്ള വിസയാണ് രോഗികളുടെ ചികിത്സയ്ക്കായി അനുവദിക്കുക
വിദേശ രാജ്യങ്ങളിലുള്ളവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനാണ് പുതിയ സംവിധാനം. ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾ വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. പുതിയ വീസ ലഭിക്കുന്നതിന് ആരോഗ്യ, ടൂറിസ്റ്റ് മേഖലയിലുള്ള സ്ഥാപനങ്ങൾ താമസ കുടിയേറ്റ വകുപ്പുമായി ഓണ്‍ലൈന്‍ ബന്ധം സ്ഥാപിക്കണം. ഇത്തരം സ്ഥാപനങ്ങൾക്ക് മാത്രമേ വീസയ്ക്ക് അപേക്ഷിക്കാനാവൂ. വ്യക്തിഗതമായും സംഘമായും അപേക്ഷിക്കാം. 90 ദിവസം കാലാവധിയുള്ള ചികില്‍സാ വീസകള്‍ ആവശ്യമെങ്കിൽ പുതുക്കിനല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മെച്ചപ്പെട്ട ചികത്സ ലഭിക്കുന്ന രാജ്യാന്തര പട്ടികയിൽ അബുദാബിക്ക് ഇടം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യമേഖലയിലെ മികവനുസരിച്ചായിരിക്കും ഓരോ സ്ഥാപനത്തിനുമുള്ള വീസകളുടെ എണ്ണം തീരുമാനിക്കുക. ഞായറാഴ്ച മുതൽ വീസ അപേക്ഷകൾ സ്വീകരിക്കും.